Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വനിത ഡോക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം

ദില്ലി: രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല. പട്ടാപ്പകല്‍ പൊതുനിരത്തില്‍ വനിത ഡോക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ദില്ലിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് പുറത്ത് വരുന്ന ഓരോ റിപ്പോര്‍ട്ടിലും വ്യക്തമാകുന്നത്. രാജൗരി മാര്‍ക്കറ്റിലാണ് സംഭവം നടക്കുന്നത്

അമൃത കൗര്‍ എന്ന ഡോക്ടറാണ് ആക്രമണത്തിന് ഇരയായത്. രാവിലവെ ഒന്‍പതരയോടെയാണ് സംഭവം. ജോലിസ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയാണ് ഡോക്ടര്‍ക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസിഡ് വലിച്ചെറിഞ്ഞത്. മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

Acid Attack

ഡോക്ടറെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ വലത് കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഡോക്ടറുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ച് ശേഷം ഹാന്‍ഡ് ബാഗ് തട്ടിയെടുത്ത് സംഘം രക്ഷപ്പെട്ടു. ആസിഡ് ആക്രമണത്തിനിരയായ ഡോക്ടര്‍ ഇരുപത് മിനിട്ടോളം സഹായം അഭ്യര്‍ത്ഥിച്ച് കരഞ്ഞെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ല.

ഒടുവില്‍ മാര്‍ക്കറ്റിന് സമീപമുളള ഒരു കെട്ടിടത്തിന്റെ ഉടമ (ഇദ്ദേഹമാണ് സിസിടിവി മാര്‍ക്കറ്റിന് സമീപം സ്ഥാപിച്ചത്) എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിയത്. അവിവാഹിതയാണ് യുവതി. മുഖത്തിന്റെ വലത് വശത്ത് സാരമായി പൊള്ളലേറ്റു. യുവതിയെ പ്ളാസ്റ്റിക് സര്‍ജ്ജറിയ്ക്ക് വിധേയയാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അക്രമികളെ കണ്ടെത്താനായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+