Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നടന്‍ വിജയ്; അണികള്‍ക്ക് നിര്‍ദേശം... നീക്കം വന്‍ ലക്ഷ്യത്തോടെ

ചെന്നൈ: നടന്‍ വിജയ് നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍കിടിലമുണ്ടാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആരാധകരോട് അടുത്ത തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ വിജയ് നിര്‍ദേശം നല്‍കി. രാഷ്ട്രീയ രംഗത്തേക്കില്ലെന്ന് നേരത്തെ സൂചിപ്പിച്ച വിജയ് പക്ഷേ, അണികളോട് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ നിര്‍ദേശിക്കുകയാണ്.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രല്ല, ഓരോ വാര്‍ഡിലും പ്രത്യേകമായി ചിലര്‍ക്ക് ചുമതല നല്‍കി. സംസ്ഥാനത്തെ 120 മണ്ഡലങ്ങളുടെ പരിശോധന വിജയ് പൂര്‍ത്തിയാക്കി. ആരാധക സംഘത്തിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള കൂട്ടായ്മകളും തയ്യാറായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

അടുത്തിടെ തമിഴ്‌നാട്ടില്‍ ഒമ്പത് ജില്ലകള്‍ പുതിയതായി രൂപീകരിച്ചിരുന്നു. ഇവിടെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. മല്‍സരിച്ച 80 ശതമാനം സീറ്റിലും വിജയിച്ച വിജയ് ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രകടനം രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചിട്ടുണ്ട്. എഐഎഡിഎംകെ വരെ ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയപ്പോഴാണ് വിജയ് ആരാധകരുടെ വന്‍ വിജയം.

2

വിജയ് മക്കള്‍ ഇയക്കം ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പ് രംഗത്ത് മല്‍സരിക്കുന്നത്. ഇതിന് മുമ്പ് 2019ല്‍ ഇവര്‍ മല്‍സരിച്ചിരുന്നു. 400 സീറ്റുകളില്‍ മല്‍സരിച്ച് 128 സീറ്റില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ്. വിജയുടെ ചിത്രവും സംഘടനയുടെ കൊടിയും ഉപയോഗിക്കാന്‍ ഇത്തവണ വിജയ് അനുമതി നല്‍കി എന്നതാണ് എടുത്തുപറയേണ്ടത്. ഇത് മുമ്പ് ഉണ്ടായിട്ടില്ല.

3

ഫോട്ടോയും പതാകയും ഉപയോഗിക്കാന്‍ വിജയ് അനുമതി നല്‍കി എന്നതാണ് ഇത്തവണയുള്ള പ്രത്യേകതയെന്ന് വിഎംഐയുടെ ജില്ലാ നേതാവ് ന്യൂഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 159 സീറ്റുകളില്‍ മാത്രമാണ്് വിഎംഐ മല്‍സരിച്ചത്. 129 സീറ്റിലും ജയിക്കുകയും ചെയ്തു. മല്‍സരിച്ച 80 ശതമാനം സീറ്റിലും ജയിച്ചു എന്നതാണ് എടുത്തുപറയേണ്ടതെന്ന് സംഘടനയുടെ മറ്റൊരു നേതാവ് പ്രതികരിച്ചു.

സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

4

തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുമായി വിജയ് അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. വിജയിച്ചവര്‍ക്ക് താരം സ്വീകരണം നല്‍കി. ആരാധകരില്‍ 14 പേര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായി എന്നതും എടുത്തുപറയേണ്ടതാണ്. അവര്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. പ്രധാന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്താറുണ്ട്. സ്വീകരണ യോഗത്തില്‍ അടുത്ത നഗര ഭരണകൂടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ വിജയ് നിര്‍ദേശം നല്‍കിയെന്നാണ് വാര്‍ത്ത.

5

വിജയുടെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിഎംഐ അടുത്ത തിരഞ്ഞെടുപ്പ് പദ്ധതി തയ്യാറാക്കുകയാണ്. ഓരോ വാര്‍ഡിലും ജനകീയരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇതിന് വേണ്ടി ഓരോ വാര്‍ഡിലും അഞ്ച് പേരടങ്ങുന്ന സമിതിയെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിലാണ് പ്രാദേശികമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.

6

ജില്ലാ തലത്തില്‍ ആറ് വിഭാഗങ്ങളായിട്ടാണ് വിഎംഐ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥി വിഭാഗം, യൂവജന വിഭാഗം, വനിതാ വിഭാഗം, കേഡര്‍ വിഭാഗം, ട്രേഡ് യൂണിയന്‍, കര്‍ഷക വിഭാഗം എന്നിങ്ങനെയാണ് പ്രവര്‍ത്തനം. ഇനി അഭിഭാഷക വിഭാഗം കൂടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഉടനീളം ബൂത്ത് കമ്മിറ്റികളും വിഎംഐ രൂപീകരിച്ചിട്ടുണ്ട്.

7

230ലധികം നിയമസഭാ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. 110 മണ്ഡലങ്ങളിലെ ബൂത്ത് കമ്മിറ്റികളുടെ വിവരങ്ങള്‍ വിജയ് നേരിട്ട് പരിശോധിച്ചു. ഈ പ്രവര്‍ത്തനങ്ങളെല്ലാം നേരത്തെ കഴിഞ്ഞതാണെന്നും ബാക്കിയുള്ള മണ്ഡലങ്ങളുടെ പരിശോധന വിജയ് വൈകാതെ പൂര്‍ത്തിയാക്കുമെന്നും വിഎംഐയുടെ ജില്ലാ ഭാരവാഹിയെ ഉദ്ധരിച്ച് ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

8

വിജയ് ആരാധകര്‍ക്ക് രാഷ്ട്രീയത്തിലിങ്ങണമെന്ന് ആഗ്രഹമുണ്ട്. വിജയ് തയ്യാറായില്ലെങ്കില്‍ അണികള്‍ മറ്റു പാര്‍ട്ടികളില്‍ ചേരാനുള്ള സാധ്യതയും തള്ളാനാകില്ല. നടന്‍ വിജയകാന്ത് ഡിഎംഡികെ എന്ന പാര്‍ട്ടി രൂപീകരിക്കുകയും 2001ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു. പ്രധാന പാര്‍ട്ടികളുമായി ഏറ്റുമുട്ടാന്‍ എത്രത്തോളം കഴിവ് വിജയുടെ വിഎംഐക്കുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഭാവി- മാധ്യമപ്രവര്‍ത്തകന്‍ ടി കൂടലരസന്‍ പ്രതികരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+