ഷൂട്ടിങ് സൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിനിമ നടിയുടെ മൃതദേഹം... പത്മയെ കൊന്നതോ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ബെംഗളൂരു: സിനിമ ചിത്രീകരണിത്തിനിടെ സിനിമ താരം മരിച്ചതായി റിപ്പോര്‍ട്ട്. കന്നഡ നടിയായ പത്മയാണ് മരിച്ചത്. മരണം നടന്നത് ചിത്രീകരണത്തിനിടെയാണോ എന്നതില്‍ വ്യക്തയില്ലെങ്കിലും ദുരൂഹത പരക്കുന്നുണ്ട്.

ഷൂട്ടിങ് ലൊക്കേഷനില്‍ ആണ് നടിയുടെ മൃതദേഹം കണ്ടെത്തിയത് എന്നാല്‍ സംവിധായകന്‍ ഇക്കാര്യം നിഷേധിക്കുകയാണ്. നടിയുടെ മൃതദേഹം മറ്റൊരിടത്ത് നിന്നാണ് കണ്ടെത്തിയത് എന്നാണ് വാദം.

പത്മാവതി എന്നറിയപ്പെടുന്ന പത്മ കന്നട സിനിമകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളാണ്.

പത്മ എന്ന പത്മാവതി

പത്മ എന്ന പത്മാവതി

പത്മാവതി എന്ന സിനിമ നടി ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പത്മ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 44 വയസ്സാണ് പ്രായം.

ദുരൂഹ മരണം

ദുരൂഹ മരണം

ദുരൂഹ സാചഹര്യത്തിലാണ് പത്മാവതിയുടെ മൃതദേഹം കണ്ടെത്തിയത്. സിനിമ ചിത്രീകരണം നടക്കുന്ന കെട്ടിടത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

കന്നഡ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിട്ടുവരികയായിരുന്നു ഇവര്‍. വിഐപി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി എത്തിയതായിരുന്നു.

യേലഹങ്കയിലെ പണി തീരാത്ത കെട്ടിടം

യേലഹങ്കയിലെ പണി തീരാത്ത കെട്ടിടം

യേലഹങ്കയില്‍ പണി തീരാത്ത ഒരു കെട്ടിടത്തില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. പത്മാവതി ഉള്‍പ്പെടെ 120 ആര്‍ട്ടിസ്റ്റുകള്‍ ചിത്രീകരണത്തിന് എത്തിയിരുന്നു.

നൃത്ത ചിത്രീകരണം

നൃത്ത ചിത്രീകരണം

നൃത്തരംഗത്തിന്റെ ചിത്രീകരണമായിരുന്നു ഇവിടെ നടന്നിരുന്നത്. സാങ്കേതിക തൊഴിലാളുള്‍പ്പെടെ 160 ല്‍ പരം ആളുകള്‍ ഇവിടെ ുണ്ടായിരുന്നു. പാക്ക് അപ്പിന് ശേഷമാണ് ആ സത്യം പുറത്തറിഞ്ഞത്.

എണ്ണം എടുത്തപ്പോള്‍ ഒരാള്‍ കുറവ്

എണ്ണം എടുത്തപ്പോള്‍ ഒരാള്‍ കുറവ്

പാക്ക് അപ്പിന് ശേഷം ആര്‍ട്ടിസ്റ്റുകളുടെ എണ്ണം എടുത്തപ്പോഴാണ് പത്മാവതിയെ കാണാനില്ലെന്ന് കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദീിവസം രാത്രി ഏഴരയോടെ ആയിരുന്നു ഇത്.

ഷൂട്ടിങ്ങ് സൈറ്റില്‍ വച്ചല്ലെന്ന്

ഷൂട്ടിങ്ങ് സൈറ്റില്‍ വച്ചല്ലെന്ന്

ധനുഷ് നായകനായ അഭിനയിച്ച വിഐപി എന്ന തമിഴ് ചിത്രം അതേ പേരില്‍ കന്നഡയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നന്ദകിഷോര്‍ ആണ് സംവിധായകന്‍. പത്മാവതി മരിച്ചത് ഷൂട്ടിങ് സൈറ്റില്‍ വച്ചല്ലെന്നാണ് സംവിധായകന്റെ വാദം.

പോലീസ് സ്ഥലത്തുണ്ട്

പോലീസ് സ്ഥലത്തുണ്ട്

സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.

English summary
A junior artiste was found dead under suspicious circumstances at a construction site where shooting was underway for a Kannada film in north Bengaluru on Monday evening.
Please Wait while comments are loading...