ബിജെപി വിട്ട നടി ഗായത്രി കോൺഗ്രസിലേക്ക്; 'എല്ലാവരും കോൺഗ്രസിന് സംഭാവന ചെയ്യൂ'
ചെന്നൈ: ബി ജെ പി വിട്ട നടി ഗായത്രി സുരേഷ് കോൺഗ്രസിലേക്കെന്ന് റിപ്പോർട്ട്. പാർട്ടിക്ക് സംഭാവന നൽകിയ കുറിപ്പ് ഗായത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. കോൺഗ്രസിന്റെ 138-ാം വാർഷികത്തോടനുബന്ധിച്ച് 1380 രൂപയാണ് നടി സംഭാവന നൽകിയത്. ഇതോടെയാണ് ഇവർ കോൺഗ്രസിലേക്കെന്നുള്ള ചർച്ചകൾ ശക്തമായത്. ട്വിറ്റർ കുറിപ്പിൽ ബി ജെ പിക്കെതിരെ കടുത്ത വിമർശനവും അവർ ഉന്നയിച്ചിട്ടുണ്ട്.
'രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കുടുംബത്തെ ഇകഴ്ത്തുന്ന സ്വാർത്ഥരായ ബി ജെ പിയെ നമ്മുക്ക് ഇവിടെ വേണ്ട. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. ഹിന്ദുത്വത്തിന്റെ പേരിൽ അക്രമവും വിദ്വേഷവും ലൈംഗികാതിക്രമവും അഴിച്ചുവിട്ട് ബിജെപി ജനാധിപത്യത്തെ കവർന്നെടുക്കുകയാണ്. ഇവിടെ ഭരണമില്ല. ബിജെപിയെ ഇഷ്ടപ്പെടാത്തവരും അല്ലാത്തവരുമെല്ലാം കോൺഗ്രസിന് സംഭാവന നൽകുക', ഗായത്രി ട്വിറ്ററിൽ കുറിച്ചു.

ഈ ജനവരിയിലായിരുന്നു നടി ഗായത്രി ബി ജെ പിയിൽ നിന്നും രാജിവെച്ചത്. ബി ജെ പിയിലെ അനീതിയാണ് രാജി വെക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ എന്നും സ്ത്രീകള്‍ക്ക് തുല്യാവകാശവും ബഹുമാനവും നല്‍കാത്തതിനാലാണ് പാർട്ടി വിടുന്നതെന്നുമായിരുന്നു ഗായത്രി വ്യക്തമാക്കിയത്. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ രൂക്ഷവിമർശവും ഗായത്രി ഉന്നയിച്ചിരുന്നു.
അണ്ണാമലയെ നുണയൻ എന്നായിരുന്നു ഗായത്രി വിശേഷിപ്പിച്ചിരുന്നത്. നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളിൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിൽ തനിക്കെതിരെ പ്രചരണം നടന്നുവെന്നും ഗായത്രി ആരോപിച്ചിരുന്നു.ന്യൂനപക്ഷ വിഭാഗം നേതാവും മുൻ ഡി എം കെ പാർട്ടിക്കാരനുമായിരുന്ന തിരുച്ചി സൂര്യ ശിവയ്ക്കെതിരായ സംസ്ഥാന ന്യൂനപക്ഷ വിഭാഗം മേധാവി ഡെയ്‌സി ശരണിനെ
ആരോപണത്തിൽ ബി ജെ പി നേതൃത്വം നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഗായത്രി പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഡെയ്‌സി ശരണിനെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌ത സൂര്യയെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത് എന്നായിരുന്നു നടി ആരോപിച്ചത്. എന്നാൽ പരസ്യ വിമർശനത്തിൽ ബി ജെ പി ഗായത്രിയെ സസ്പെന്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് അവർ രാജിവെച്ചത്.
ബി ജെ പിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഗായത്രി രഘുറാം. നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാം 2014 ല്‍ ആണ് ബി ജെ പിയില്‍ ചേരുന്നത്. പ്രശസ്ത നൃത്ത സംവിധായകനായ രഘുറാമിന്റെ മകളാണ് .












Click it and Unblock the Notifications