Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്‍ക്കീസ് ബാനു കേസില്‍ പൊട്ടിത്തെറിച്ച് നടി ഖുശ്ബു; ബിജെപിയില്‍ നിന്ന് ആദ്യം... മൗനം പാലിച്ച് പാര്‍ട്ടി

ചെന്നൈ: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നടി ഖുഷ്ബു രംഗത്ത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ഖുഷ്ബുവിന്റെ പ്രതികരണം വലിയ ചര്‍ച്ചയാകുകയാണ്. പ്രതികളെ വിട്ടയച്ച ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടി വിവാദത്തിലായിരിക്കെ, ആദ്യമായി കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന പാര്‍ട്ടി നേതാവാണ് ഖുഷ്ബു.

എന്നാല്‍ പാര്‍ട്ടി ഔദ്യോഗികിമായി ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല. നേരത്തെ കോണ്‍ഗ്രസ് നേതാവിയിരുന്ന ഖുഷ്ബു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഖുഷ്ബുവിന്റെ പ്രതികരണം....

1

2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്തത്. ഗുജറാത്തില്‍ കലാപം പടരുന്ന സാഹചര്യത്തില്‍ ബന്ധുവീട്ടിലേക്ക് പലായനം ചെയ്യുകയായിരുന്നു ബില്‍ക്കീസും വീട്ടുകാരും. ഈ വേളയിലാണ് അക്രമിക്കൂട്ടത്തിന് മുന്നില്‍ പ്പെട്ടത്. നിരവധി പേര്‍ പീഡിപ്പിച്ച ബില്‍കീസിന് ബോധം നഷ്ടമായി. കുടുംബത്തിലെ ഏഴ് പേരെ കൊന്നു. ഇതില്‍ ബില്‍ക്കീസിന്റെ മൂന്ന് വയസുള്ള മകളും ഉള്‍പ്പെടും.

2

സാമൂഹിക പ്രവര്‍ത്തകരുടെ പിന്‍ബലത്തില്‍ നിയമ പോരാട്ടം ആരംഭിച്ച ബില്‍ക്കീസ് ബാനു വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മുംബൈയിലാണ് പിന്നീട് വിചാരണ നടന്നത്. അന്വേഷണം കോടതി ഇടപെട്ട് സിബിഐക്ക് കൈമാറി. 20 പ്രതികള്‍ അറസ്റ്റിലായി. എട്ട് പേരെ കോടതി വിട്ടയച്ചു. ഒരാള്‍ വിചാരണക്കിടെ മരിച്ചു. 11 പ്രതികളാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ഇവര്‍ക്ക് പരിധി വിട്ട് ബിജെപി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു.

3

പ്രതികളിലൊരാള്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയെ സമീപിച്ച് മോചനം തേടുകയായിരുന്നു. ഈ വര്‍ഷം മെയില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് വിഷയം പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതിയില്‍ രൂപീകരിച്ച പരിശോധനാ സമിതി മുഴുവന്‍ പ്രതികളെയും വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തു. സമിതിയില്‍ ബിജെപി അംഗങ്ങളുമുണ്ടായിരുന്നു. ആഗസ്റ്റ് 15ന് എല്ലാ പ്രതികളും മോചിതരായി.

4

ജയിലിന് പുറത്ത് വലിയ സ്വീകരണമാണ് 11 പ്രതികള്‍ക്കും ലഭിച്ചത്. തിരിവിളക്ക് കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് കുടുംബങ്ങള്‍ പ്രതികളുടെ മോചനം ആഘോഷിച്ചത്. ശേഷം ഗുജറാത്തിലെ വിഎച്ചിപിയുടെ ഓഫീസിലും പ്രതികള്‍ക്ക് സ്വീകരണം നല്‍കി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. തന്റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച ബില്‍ക്കീസും പ്രതികരിച്ചു.

5

മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തി. എന്നാല്‍ പ്രതികളെ വിട്ടയച്ചതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് വിട്ടതെന്ന് പറഞ്ഞ ഫഡ്‌നാവിസ്, സ്വീകരണം നല്‍കുന്നത് തെറ്റായ സന്ദേശമാണ് കൈമാറുകയെന്നും പ്രതികരിച്ചു.

6

ഒരു സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആ വ്യക്തിക്ക് നിര്‍ബന്ധമായും നീതി ലഭിച്ചിരിക്കണം. കുറ്റം ചെയ്തവര്‍ ഒരിക്കലും രക്ഷപ്പെടരുത്. സ്വതന്ത്രരാവുകയും ചെയ്യരുത്. കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. ബില്‍ക്കീസ് ബാനു എന്നല്ല, പീഡിപ്പിക്കപ്പെടുന്ന ഏത് സ്ത്രീക്കും രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നല്‍കണമെന്നും ഖുഷ്ബു പ്രതികരിച്ചു.

7

പ്രതികളെ വിട്ടയച്ചതിനെതിരെ രംഗത്തെത്തിയ ആദ്യ ബിജെപി നേതാവാണ് ഖുഷ്ബു. ഈ പ്രതികരണത്തോട് പാര്‍ട്ടി മൗനം പാലിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ഖുഷ്ബു. പിന്നീട് ബിജെപിയില്‍ ചേരുകയാണ് ചെയ്തത്. തമിഴ്‌നാട്ടില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിലാണവര്‍. അതിനിടെയാണ് ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഖുഷ്ബു രംഗത്തുവന്നിരിക്കുന്നത്.

Recommended Video

cmsvideo
    സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+