2 മാസം ക്ഷമയോടെ കാത്തിരിക്കുക, കൊവിഡ് വാക്സിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കാം: ആധാര്‍ പുനവല്ല
ദില്ലി: കൊവിഡ് വാക്സിന്‍ നിര്‍മ്മാണം സംബന്ധിച്ച് ഇടക്കാല വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവല്ല. ഈ പ്രക്രിയയെ പക്ഷാപതപരമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാക്സിന്‍ സംബന്ധിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂര്‍ത്തിയാക്കിയ ശേഷം പ്രസക്തമായ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് മുമ്പാകെ പുറത്തു വിടുമെന്നും പൂനവല്ല വ്യക്തമാക്കി. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സീന്റെ ഇന്ത്യയിലെ ഗവേഷണ പങ്കാളിയാണ് അദാർ പൂനവല്ലയുടെ നേതൃത്വത്തിലുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
'എസ്‌ഐഐ - കോവിഷീൽഡിന്‍റെ ക്ലിനിക്കൽ ട്രയലുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഇടക്കാല വിവരങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ പ്രക്രിയയെ പക്ഷപാതപരമാക്കരുത്. ഈ പ്രവര്‍ത്തിയെ മാനിക്കുകയും രണ്ട് മാസത്തേക്ക് ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക, പ്രസക്തമായ എല്ലാ ഡാറ്റയും ഉടൻ പ്രസിദ്ധീകരിക്കും'പൂനവല്ല ട്വിറ്ററില്‍ കുറിച്ചു.
Recommended Video

ആദ്യ ദിവസം രണ്ട് പേർക്ക് വാക്സിനേഷൻ നൽകിയതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. ചിലർ പിന്നീട് അഞ്ച് പേരില്‍ വാക്സിന്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് നല്‍കി. വാക്സിൻറെ രണ്ടാം ഘട്ടവും മൂന്നം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളും ഈ ആഴ്ച ആരംഭിച്ചിരുന്നു. പരീക്ഷണങ്ങല്‍ക്കായി ഈ മാസം ആദ്യം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ (ഡിസിജിഐ) അനുമതി ലഭിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications