ഉത്തർപ്രദേശിലും അസമിലും ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിർദ്ദേശം
ദില്ലി; കേരളത്തിന് പുറമെ രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിൽ കൂടി ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു. ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. യുപിയിൽ ബഡ്സർ ദണ്ഡിയ ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ അനിൽ കുമാർ എന്നയാളുടെ ഫാമിലെ പന്നിയിലാണ് രോഗം കണ്ടെത്തിയത്. 100 ഓളം പന്നികൾ രോഗം ബാധിച്ച് ചത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗത്തിന്റെ പശ്ചാത്തലത്തിൽ ലഖ്‌നൗവിൽ പന്നിയിറച്ചിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിൽപന നിരോധിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് അനിലിന്റെ ഫാമിലെ ഒരു പന്നിയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പന്നികൾക്കിടയിൽ രോഗം പടരാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ലക്‌നൗ മുനിസിപ്പൽ കോർപ്പറേഷനോടും (എൽഎംസി) മൃഗസംരക്ഷണ വകുപ്പിനോടും നിർദ്ദേശിച്ചു.രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നികളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അണുബാധ സ്ഥിരീകരിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ പന്നിപനി മനുഷ്യർക്ക് ഭീഷണി അല്ലെങ്കിലും രോഗം ബാധിച്ച പന്നികളുമായി ഇടപെട്ടവരിലൂടെ മറ്റ് മൃഗങ്ങളിലേക്ക് രോഗം പകർന്നേക്കും.
'നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ
നേരത്തേ അസമിലും രോഗം സ്ഥിരീകരിച്ചിരുന്നു. അസമിലെ ദിബ്രുഗഢിലെ ഭോഗാലി പഥർ ഗ്രാമത്തിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ മിസോറാമിൽ കാട്ടുപന്നികൾ ചത്തത് ആഫ്രിക്കൻ പന്നി പനി ബാധിച്ചാണെന്ന സംശയം ഉയർന്നിട്ടുണ്ട്. മ്യാൻമർ അതിർത്തിക്കടുത്തുള്ള കിഴക്കൻ മിസോറാമിലെ ചമ്പായി ജില്ലയിലെ ലെയ്‌സെൻസോ ഗ്രാമത്തിനടുത്തുള്ള വനത്തിൽ മൂന്ന് കാട്ടുപന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പന്നികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.












Click it and Unblock the Notifications