Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു: എടിഎമ്മില്‍ മലയാളിയെ ആക്രമിച്ച പ്രതി അറസ്‌ററില്‍; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍!!

ബെംഗളൂരു: മൂന്ന് വര്‍ഷം മുമ്പ് ബാങ്ക് മാനേജരെ എടിഎം കൗണ്ടറില്‍ വച്ച് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് 35കാരനായ മധുകര്‍ റെഡ്ഡിയാണ് ആന്ധ്രയിലെ മദനപ്പള്ളിയില്‍ വച്ച് പിടിയിലായത്. എന്‍ ആര്‍ സ്‌ക്വയറിലെ കോര്‍പ്പറേഷന്‍ ബാങ്ക് എടിഎം കൗണ്ടറിലായിരുന്നു സംഭവം.

2013 നവംബര്‍ 19ന് കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎമ്മില്‍ വച്ച് തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയിയെയാണ് പ്രതി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം എടിഎം കാര്‍ഡുമായി കടന്നുകളയുകയായിരുന്നു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ തമ്പവപ്പള്ളി സ്വദേശിയാണ് മധുകര്‍ റെഡ്ഡി.

ആന്ധ്രാ പൊലീസിന്റെ സഹായത്തില്‍

ആന്ധ്രാ പൊലീസിന്റെ സഹായത്തില്‍

ആന്ധ്ര ട്രാഫിക് പൊലീസിലെ കോണ്‍സ്റ്റബിളാണ് പ്രതി മധുകര്‍ റെഡ്ഡിയെക്കുറിച്ച് കര്‍ണ്ണാടക പൊലീസില്‍ വിവരമറിയിച്ചത്.

ജയിലില്‍ നിന്നിറങ്ങി

ജയിലില്‍ നിന്നിറങ്ങി

2011ല്‍ ആന്ധ്രയിലെ കടപ്പ ജയില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ ബാങ്ക് ജീവനക്കാരിയെ ആക്രമിച്ചതായി കുറ്റം സമ്മതം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി. നാടന്‍ ബോംബ് എറിഞ്ഞ് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ 2006ലാണ് ഇയാളെ ജയിലില്‍ അടയ്ക്കുന്നത്.

എടിഎം കേന്ദ്രീകരിച്ച് ആക്രമണം

എടിഎം കേന്ദ്രീകരിച്ച് ആക്രമണം

ബെംഗളൂരുവില്‍ എടിഎം കൗണ്ടറില്‍ വച്ച് യുവതിയെ ആക്രമിച്ച സംഭവത്തിന് മുമ്പും എടിഎമ്മിലെത്തുന്നവരെ ആക്രമിച്ച് പണം തട്ടുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. ആന്ധ്രയിലെ കദരി, കടപ്പ, അനന്തപൂര്‍ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ പണമെടുക്കാനെത്തുന്നവരെ ആക്രമിച്ചും ഇയാള്‍ സമാന കുറ്റകൃത്യം തുടര്‍ന്നിരുന്നു.

എടിഎം കേന്ദ്രീകരിച്ച് ആക്രമണം

എടിഎം കേന്ദ്രീകരിച്ച് ആക്രമണം

ബെംഗളൂരുവില്‍ എടിഎം കൗണ്ടറില്‍ വച്ച് യുവതിയെ ആക്രമിച്ച സംഭവത്തിന് മുമ്പും എടിഎമ്മിലെത്തുന്നവരെ ആക്രമിച്ച് പണം തട്ടുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. ആന്ധ്രയിലെ കദരി, കടപ്പ, അനന്തപൂര്‍ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ പണമെടുക്കാനെത്തുന്നവരെ ആക്രമിച്ചും ഇയാള്‍ സമാന കുറ്റകൃത്യം തുടര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+