അലഹാബാദ് വൈസ് ചാന്‍സലര്‍ക്ക് പിന്നാലെ ഉത്തര്‍ പ്രദേശ് മന്ത്രിയും; ബാങ്ക് വിളി ശല്യമാകുന്നു, പരാതി
ലഖ്‌നൗ: അലഹാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പിന്നാലെ ബാങ്ക് വിളിക്കെതിരെ ഉത്തര്‍ പ്രദേശ് മന്ത്രിയും. ഗ്രാമവികസന മന്ത്രി ആനന്ദ് സ്വരൂപ് ബാങ്ക് വിളി ശല്യമാകുന്നു എന്നും തന്റെ ദൈനംദിന ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും കാണിച്ച് ബാല്ലിയ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി ശബ്ദം കുറയ്ക്കണമന്നാണ് ആവശ്യം. അഞ്ച് നേരം നമസ്‌കരിക്കുന്നുണ്ട്. അഞ്ച് നേരവും ബാങ്ക് വിളിക്കുന്നു. യോഗ, ധ്യാനം, പൂജ, ഔദ്യോഗിക കാര്യങ്ങള്‍ എന്നിവ ചെയ്യാന്‍ ഇതുമൂലം തനിക്ക് സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

വീടിനടുത്തുള്ള കാജിപുര മദീന മസ്ജിദില്‍ നിന്നുള്ള ബാങ്ക് വിളിക്കെതിരെയാണ് മന്ത്രിയുടെ പരാതി. പള്ളിക്കടുത്തായി നിരവധി സ്‌കൂളുകളുണ്ട്. വിദ്യാര്‍ഥികള്‍ക്കും ബാങ്ക് വിളി ശല്യമാണ്. വലിയ ശബ്ദത്തിലാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നത്. ഇത് വിദ്യാര്‍ഥികളെയും പ്രായമുള്ളവരെയും രോഗികളെയും ബാധിക്കുന്നു. ശബ്ദ മലിനീകരണത്തിനും കാരണമാകുന്നു എന്നും മന്ത്രി പറയുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
Recommended Video
നേരത്തെ സമാനമായ ആവശ്യം അലഹാബാദ് സര്‍വകലാശാല വിസി സംഗീത ശ്രീവാസ്തവയും ഉന്നയിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന് അവര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രയാഗ് രാജിലെ സിവില്‍ ലൈനിലാണ് വിസിയുടെ താമസം. പ്രഭാത നമസ്‌കാരത്തിന് പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് കേട്ട് തന്റെ ഉറക്കം നഷ്ടപ്പെടുന്നു എന്നാണ് വിസിയുടെ പരാതി. ഉറക്കം നഷ്ടപ്പെടുന്നത് കാരണം തനിക്ക് തലവേദന അനുഭവപ്പെടുകയും ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വരികയും ചെയ്യുന്നു എന്നും പരാതിയില്‍ വിസി ചൂണ്ടിക്കാട്ടുന്നു.
ഇതില്‍ പ്രതികരണവുമായി മുസ്ലിം പണ്ഡിതന്‍മാര്‍ രംഗത്തുവന്നു. ബാങ്ക് വിളിയുമായി ബന്ധപ്പെട്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി എല്ലാ പള്ളികളും പാലിക്കുന്നുണ്ടെന്നു അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫിറാംഗി മഹാലി പറഞ്ഞു.
രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications