Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ കാര്യങ്ങള്‍ കൈവിടുന്നു; ആരോഗ്യ മന്ത്രിക്ക് കൊറോണ, എഎപി എംഎല്‍എക്കും രോഗം

ദില്ലി: ദില്ലി ആരോഗ്യ മന്ത്രി സത്യന്ദര്‍ ജെയ്‌നിന് കൊറോണ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹം പനി ബാധിച്ച് ക്ഷീണിതനാണ്. ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയ്ക്ക് ശേഷം കൊറോണ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തിങ്കളാഴ്ച രാത്രി മുതല്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ് മന്ത്രി.

S

പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രിയില്‍ ചികില്‍സയിലാണെന്നും മന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ദക്ഷിണ ദില്ലിയിലെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എഎപി എംഎല്‍എ അതിഷിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. പനിയും ചുമയും കാരണം അവര്‍ കഴിഞ്ഞദിവസം മുതല്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്നാണ് കൊറോണ പരിശോധന നടത്തിയത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചു. അതിഷി എംഎല്‍എ ഹോം ക്വാറന്റൈനിലാണുള്ളത്.

നേരത്തെ എഎപി എംഎല്‍എമാരായ വിശേഷ് രവി, രാജ്കുമാര്‍ ആനന്ദ് എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കരോള്‍ ബാഗ് എംഎല്‍എയാണ് വിശേഷ് രവി. പട്ടേല്‍ നഗറില്‍ നിന്നുള്ള ജനപ്രതിനിധിയാണ് രാജ്കുമാര്‍ ആനന്ദ്. കൊറോണ പ്രതിരോധ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു അതിഷി എന്നും അവര്‍ക്ക് വേഗം സുഖപ്പെടട്ടെ എന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
    കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

    നേരത്തെ കെജ്രിവാളിന് പനിയും തൊണ്ടവേദനയും കാരണം കൊറോണ പരിശോധന നടത്തിയിരുന്നു. എന്നാല്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. മറ്റൊരു എഎപി നേതാവ് അക്ഷയ് മറാത്തെക്കും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം വ്യാപിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+