കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് പിന്തുണയേറി; ടിഡിപി സഖ്യം കോണ്‍ഗ്രസ് ഒഴിവാക്കിയേക്കും, ഗുണമില്ല

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ടിഡിപിയുമായുണ്ടാക്കിയ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറിയേക്കും. പ്രമുഖ നേതാക്കളെല്ലാം ടിഡിപി സഖ്യം ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇവരുടെ നിലപാടുകള്‍ ഹൈക്കമാന്റ് ഉപാധികളോടെ പരിഗണിക്കുമെന്നാണ് വിവരം. ആന്ധ്രയില്‍ ഇതുവരെ ടിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

ഈ വേളയിലാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യം വന്നത്. ആന്ധ്രയില്‍ ഒരുപാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നാണ് പാര്‍ട്ടി ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നത്. ഈ നിലപാടിന് പിന്തുണ ഏറിവരികയാണിപ്പോള്‍. വൈഎസ്ആര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത ശേഷം

ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത ശേഷം

ആന്ധ്രയില്‍ കോണ്‍ഗ്രസ് ചുമതല ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത ശേഷം പാര്‍ട്ടിക്ക് ഉണര്‍വുണ്ടായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നേരത്തെ പാര്‍ട്ടി വിട്ടുപോയ കിരണ്‍ കുമാര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കളെ ഉമ്മന്‍ചാണ്ടി തിരിച്ചു കോണ്‍ഗ്രസിലെത്തിച്ചിരുന്നു. പ്രാദേശികതലം വരെ ഇത്തരത്തില്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. കൂടാതെ ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുകയും ചെയ്തു.

ആരുമായും സഖ്യത്തിനില്ല

ആരുമായും സഖ്യത്തിനില്ല

ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച പ്രധാന ചോദ്യം ഇതായിരുന്നു. ആന്ധ്രയില്‍ ഏതെങ്കിലും കക്ഷികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുമോ എന്ന്. ആരുമായും സഖ്യത്തിനില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

കോണ്‍ഗ്രസ് ആവേശത്തില്‍

കോണ്‍ഗ്രസ് ആവേശത്തില്‍

ഉമ്മന്‍ചാണ്ടിയുടെ ഈ പ്രതികരണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ വന്‍ സ്വാധീനമാണുണ്ടാക്കിയത്. മാത്രമല്ല, സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇറങ്ങിച്ചെന്നുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന രീതി ആന്ധ്രയിലെ പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമാകുകയും ചെയ്തു. ഇതിനിടെയാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്.

തെലങ്കാനയില്‍ കളിമാറി

തെലങ്കാനയില്‍ കളിമാറി

ആന്ധ്രയിലും തെലങ്കാനയിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ സാഹചര്യം അനുകൂലമാണെന്ന് കണ്ടു തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് സര്‍ക്കാര്‍ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.

ടിഡിപി മുന്‍കൈയ്യെടുത്ത്

ടിഡിപി മുന്‍കൈയ്യെടുത്ത്

ഈ വേളയില്‍ ടിഡിപി നേതാക്കള്‍ മുന്‍കൈയ്യെടുത്താണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. തെലങ്കാനയില്‍ ടിആര്‍എസിനെതിരെ നാല് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം നിലവില്‍ വന്നു. കോണ്‍ഗ്രസിനും ടിഡിപിക്കും പുറമെ സിപിഐയും ടിജെഎസും സഖ്യത്തിലുണ്ടായിരുന്നു.

തിളങ്ങാന്‍ സാധിച്ചില്ല

തിളങ്ങാന്‍ സാധിച്ചില്ല

ഈ സഖ്യത്തിന് പക്ഷേ, തിരഞ്ഞെടുപ്പില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല. പ്രതിപക്ഷ കക്ഷികളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത് കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് 19 സീറ്റില്‍ ജയിച്ചു. ടിഡിപിക്ക് രണ്ട് സീറ്റാണ് ലഭിച്ചത്. ടിജെഎസ്സിനും സിപിഐക്കും ഒരു സീറ്റ് പോലും നേടാനും സാധിച്ചില്ല.

ഗുണത്തേക്കാളേറെ ദോഷം

ഗുണത്തേക്കാളേറെ ദോഷം

ടിഡിപിയുമായുള്ള സഖ്യം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്ന് തെലങ്കാനയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ടിഡിപിയാണ് സഖ്യത്തിന് മുന്‍കൈയ്യെടുത്തത്. ആന്ധ്രക്കാരായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ടിഡിപി ബന്ധം വഴി സാധിക്കുമെന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍ അതുണ്ടായില്ലെന്നും പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

വിജയശാന്തി പറയുന്നു

വിജയശാന്തി പറയുന്നു

കോണ്‍ഗ്രസ് തനിച്ചാണ് മല്‍സരിക്കേണ്ടിയിരുന്നതെന്ന് തെലങ്കാനയിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച മുന്‍ എംപി വിജയശാന്തി പറഞ്ഞു. ടിഡിപി സഖ്യം വേണ്ടെന്ന് ആദ്യമേ താന്‍ പറഞ്ഞിരുന്നു. തെലങ്കാനയിലെ ജനങ്ങള്‍ നായിഡുവിനെ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും വിജയശാന്തി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മാത്രം

നിയമസഭാ തിരഞ്ഞെടുപ്പിന് മാത്രം

തെലങ്കാനയില്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കുന്നതിന് അന്തിമ തീരുമാനം എടുത്തത് ഹൈക്കമാന്റാണ്. അവരുടെ തീരുമാനം തെലങ്കാനയിലെ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നുവെന്നും വിജയശാന്തി പറഞ്ഞു. എന്നല്‍ ടിഡിപി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിന് മാത്രമായുണ്ടാക്കിയതാണെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ മല്ലി ഭാട്ടി വിക്രമര്‍ക്ക പറഞ്ഞു.

ഇപ്പോള്‍ പറയില്ല

ഇപ്പോള്‍ പറയില്ല

ടിഡിപിയുമായി സഖ്യം തുടരുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഹൈക്കമാന്റാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഒരുപക്ഷേ സഖ്യം അവസാനിച്ചേക്കുമെന്നും മല്ലി ഭാട്ടി പറഞ്ഞു. തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം ടിഡിപി ബന്ധം ഗുണം ചെയ്തില്ല എന്നാണ്.

മാസങ്ങള്‍ മാത്രം ബാക്കി

മാസങ്ങള്‍ മാത്രം ബാക്കി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൂടെയാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സഖ്യം തീരുമാനിക്കുന്നതില്‍ അന്തിമ നിലപാട് എടുക്കേണ്ടത് ഹൈക്കമാന്റാണ്.

വൈഎസ്ആര്‍ കോണ്‍ഗ്രസുമായി

വൈഎസ്ആര്‍ കോണ്‍ഗ്രസുമായി

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് സഖ്യസാധ്യത തേടിയിരുന്നു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും താല്‍പ്പര്യമുണ്ട്. കോണ്‍ഗ്രസ് വിട്ടുപോയവരെ തിരിച്ചെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ജഗന്‍മോഹന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തെ ചാക്കിലിടാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് പവന്‍ കല്യാണുമായി ചേര്‍ന്ന് പുതിയ സഖ്യത്തിന് ജഗന്‍മോഹന്‍ ശ്രമിക്കുന്നുവെന്നാണ് വിവരം.

കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്തു; ഗുരുതര ആരോപണവുമായി അമിത് ഷാ കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്തു; ഗുരുതര ആരോപണവുമായി അമിത് ഷാ

English summary
After loss in Telangana, many Congress leaders want to end alliance with TDP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X