കോണ്‍ഗ്രസിനെ ഞെട്ടിച്ച് വീണ്ടും രാജി; ഒരാഴ്ചയ്ക്കിടെ രണ്ടാം വിക്കറ്റ്, കൂടെ പണി കൊടുത്ത് മമത?

അഗര്‍ത്തല: മുതിര്‍ന്ന നേതാക്കള്‍ പൂര്‍ണമായും കോണ്‍ഗ്രസിനെ കൈവിടുകയാണോ. ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ നേതാവാണ് ഇന്ന് രാജിവച്ചത്. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സുഷ്മിത ദേവ് രാജിവച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇന്ന് ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവച്ചു. സുഷ്മിത മമത ബാനര്‍ജിയുടെ നേതൃത്വം അംഗീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബിശ്വാസും അതേ വഴിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഷ്ട്രീയം വിടുന്നു എന്നാണ് അദ്ദേഹത്തിന്റെ പരസ്യ പ്രഖ്യാപനം. ത്രിപുരയില്‍ ബിജെപിക്ക് ശക്തമായ ബദലായി തൃണമൂല്‍ വളരവെയാണ് പുതിയ രാഷ്ട്രീയ മാറ്റം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍

1

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിശ്വസ്തരായി കണക്കാക്കപ്പെട്ടിരുന്ന നിരവധി നേതാക്കളാണ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ കാലുമാറ്റം കോണ്‍ഗ്രസ് ഭരണം തന്നെ വീഴാന്‍ കാരണമായി. രാഹുലിന്റെ വലംകൈ ആയി അറിയപ്പെട്ടിരുന്ന നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ.

2

തൊട്ടുപിന്നാലെയാണ് ജിതിന്‍ പ്രസാദ രാജിവച്ചത്. കോണ്‍ഗ്രസില്‍ രാഹുല്‍ ക്യാമ്പിലെ യുവമുഖമായി കണ്ടിരുന്ന വ്യക്തിയായിരുന്നു ജിതില്‍ പ്രസാദ. അദ്ദേഹം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മുഖ്യ റോള്‍ വഹിക്കുകയാണ്. ഒരുപക്ഷേ, വൈകാതെ യുപിയില്‍ മന്ത്രിയാകുമെന്നും കേള്‍ക്കുന്നു.

3

സോണിയ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന പ്രിയങ്ക ചതുര്‍വേദി രാജിവച്ച് ശിവസേനയിലാണ് ചേര്‍ന്നത്. ടോം വടക്കന്‍ ബിജെപിയിലും. ഇപ്പോഴിതാ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നു. തൊട്ടുപിന്നാലെ പജുഷ് കാന്തിയും രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ത്രിപുരയില്‍ വര്‍ഷങ്ങള്‍ നീണ്ട ഇടതുഭരണത്തിന് ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബിജെപി വന്‍ വിജയം നേടി അധികാരം പിടിച്ചത്.

4

ത്രിപുരയില്‍ ബിജെപിക്ക് വിരുദ്ധമായ വികാരം ശക്തിപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മമതയുടെ തേരോട്ടം. മുകുള്‍ റോയ് ബിജെപി വിട്ട് തൃണമൂലില്‍ തിരിച്ചെത്തിയതോടെ മമത ബാനര്‍ജി ത്രിപുരയിലെ ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമത്തിലാണ്. ത്രിപുരയില്‍ വലിയ ബന്ധങ്ങളുള്ള വ്യക്തിയാണ് മുകുള്‍ റോയ്. ബംഗാള്‍ കഴിഞ്ഞാല്‍ ത്രിപുരയും ഡല്‍ഹിയുമാണ് ലക്ഷ്യം എന്നാണ് തൃണമൂല്‍ നേതാക്കളുടെ പ്രഖ്യാപനം.

5

ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും നിരവധി പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്നാണ് ത്രിപുരയിലെ വാര്‍ത്തകള്‍. ഇതിനിടെയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചിരിക്കുന്നത്. രാഷ്ട്രീയം പൂര്‍ണമായി അവസാനിപ്പിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പക്ഷേ, ബിശ്വാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ചില നേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

6

സുഷ്മിത ദേവ് ചെയ്ത പോലെ സോണിയ ഗാന്ധിയെ കുറ്റപ്പെടുത്താതെയാണ് ബിശ്വാസും രാജിവച്ചിരിക്കുന്നത്. അദ്ദേഹത്തിന് നല്ല ഭാവി ആശംസിക്കുന്നു എന്നാണ് സുഷ്മിത ദേവിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ചില നയങ്ങളുമായി ഒത്തുപോകാന്‍ സുഷ്മിതയ്ക്ക് സാധിച്ചിരുന്നില്ല. സിഎഎ വിഷയത്തില്‍ സുഷ്മിതയ്ക്കും കോണ്‍ഗ്രസിനും രണ്ട് നിലപാടുകളാണുണ്ടായിരുന്നത്.

7

തൃണമൂല്‍ കോണ്‍ഗ്രസിനെ പുകഴ്ത്തി ബിശ്വാസ് സംസാരിച്ചത് ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ തൃണമൂല്‍ വക്താവ് കുണാള്‍ ഘോഷ് പ്രതികരിക്കാന്‍ തയ്യാറായില്ല. ത്രിപുരയില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ബിശ്വാസിന്റെ രാജി. കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയത്തില്‍ പ്രതികരിക്കാനില്ല എന്നായിരുന്നു ബിജെപി വക്താവ് നാബേന്ദു ഭട്ടാചാര്യയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+