അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ആകെ ഇടപാട് 3727 കോടി, 2003 ന് ശേഷം മാത്രം കൈക്കൂലി കൊടുത്തത് 327 കോടി!
ദില്ലി: കോളിളക്കം സൃഷ്ടിച്ച അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടില്‍ 327 കോടി രൂപ ഇടനിലക്കാര്‍ക്ക് കൈക്കൂലി നല്‍കിയതായി സി ബി ഐ. ഇടപാടില്‍ സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന തീരുമാനങ്ങള്‍ ഇടനിലക്കാര്‍ക്ക് വളരെമുമ്പേ അറിമായിരുന്നു എന്നും സി ബി ഐ വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചകളുടെ വിവരങ്ങള്‍ പോലും ഇടനിലക്കാരില്‍ എത്തിയിരുന്നു.
സര്‍ക്കാരിന്റെ ഉള്ളില്‍നിന്നുള്ള ഒരാളിലൂടെ മാത്രമേ ഈ വിവരങ്ങള്‍ പുറത്തുപോകൂ എന്നാണ് സി ബി ഐ വിശ്വസിക്കുന്നത്. 3727 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഇതില്‍ 327 കോടി രൂപ 2003 ന് ശേഷം മാത്രം ഇടനിലക്കാരില്‍ എത്തി. സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഈ പണം എത്തിയിട്ടുള്ളത്.

ഇടനിലക്കാര്‍ക്ക് മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്കും കൈക്കൂലി കിട്ടിയിട്ടുണ്ട്. ഇക്കാര്യവും സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. ഭീമമായ സംഖ്യ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്ന ഇടനിലക്കാരുടെ വെളിപ്പെടുത്തല്‍ ഇത് ശരിവെക്കുന്നതാണ്. ഇറ്റാലിയന്‍ കോടതി വിധിയില്‍ നിന്നും, ഇടനിലക്കാര്‍ക്ക് രഹസ്യമായി വിവരങ്ങള്‍ ചോര്‍ന്നുപോയിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്.
മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയില്‍ നിന്നും സി ബി ഐക്ക് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായിട്ടാണ് സൂചന. ഇറ്റലിയില്‍ നിന്ന് മാത്രമല്ല, ബ്രിട്ടനില്‍ നിന്നും യു എ ഇയില്‍ നിന്നും രേഖകള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സി ബി ഐ ഇപ്പോള്‍. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ ഇറ്റാലിയന്‍ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന ആളുകളുടെ പങ്ക് തങ്ങള്‍ അന്വേഷിച്ചുവരികയാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications