Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്ര... തലപ്പുകഞ്ഞ് ബിജെപിയും കോണ്‍ഗ്രസും!! നീക്കങ്ങളുമായി ജെഡിഎസ്!!

കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്രയില്‍ പാര്‍ട്ടികള്‍ക്ക് ആശങ്ക

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. പക്ഷേ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ആശങ്കയിലാണ്. കാരണം നിലനില്‍പ്പിന്റെ പോരാട്ടമാണിത്. പക്ഷേ ഏറ്റവും ആശങ്ക ഉള്ളത് ഭരണപക്ഷമായ കോണ്‍ഗ്രസിനും പ്രതിപക്ഷമായ ബിജെപിക്കുമാണ്. കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കുമോ എന്നല്ല ഇവര്‍ ഇപ്പോള്‍ നോക്കുന്നത്. പകരം ജനതാദളിന്റെ പിന്തുണയെ കുറിച്ചാണ് ഇവര്‍ ചിന്തിക്കുന്നത്. സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ട് ജെഡിഎസ് നിര്‍ണായകമാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

പക്ഷേ ജെഡിഎസ് നേതാവും അധ്യക്ഷനുമായ എച്ച്ഡി കുമാരസ്വാമി ഇപ്പോള്‍ സിംഗപ്പൂരിലാണ്. ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അദ്ദേഹം സിംഗപ്പൂരിലേക്ക് പോയത് ഇരുപാര്‍ട്ടികള്‍ക്കും ആശങ്കകകളോടെയാണ് കാണുന്നത്. പലതരം അഭ്യൂഹങ്ങളാണ് ഇതേ കുറിച്ച് പ്രചരിക്കുന്നത്. പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കായിട്ടാണ് അദ്ദേഹം സിംഗപ്പൂരിലേക്ക് പോയതെന്നും റിപ്പോര്‍ട്ടുണ്ട്.

പെട്ടെന്നുള്ള സന്ദര്‍ശനം

പെട്ടെന്നുള്ള സന്ദര്‍ശനം

എക്‌സിറ്റ് പോളുകള്‍ വന്നതിന് പിന്നാലെയാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയത്. ഇതാണ് വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായത്. ദേവഗൗഡയാണെങ്കില്‍ ഈ യാത്രയെ കുറിച്ച് ഒന്നും പറയുകയും ചെയ്തില്ല. പെട്ടെന്നുള്ള സന്ദര്‍ശനമായിട്ടാണ് ഇതിനെ കാണുന്നത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം വിദേശത്തേക്ക് പോയതെന്ന് സൂചനയുണ്ട്. എന്നാല്‍ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ആരോഗ്യ സംബന്ധമായ ചെക്കപ്പിനായിട്ടാണ് സിംഗപ്പൂരിലേക്ക് പോയതെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ക്ക് പോലും ഇക്കാര്യം അറിയില്ലെന്നാണ് സൂചന.

സിനിമയുടെ പ്രമോഷന്‍

സിനിമയുടെ പ്രമോഷന്‍

കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാര്‍ ഗൗഡ കന്നഡ സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനാണ്. 2016ല്‍ ജാഗ്വര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നിഖിലിന്റെ സിനിമയിലെ അരങ്ങേറ്റം. കുമാരസ്വാമി തന്നെയായിരുന്നു ഈ ചിത്രം നിര്‍മിച്ചത്. മകന്റെ സിനിമയെ തന്റെ രാഷ്ട്രീയം ഉപയോഗിച്ച് പ്രമോട്ട് ചെയ്യാന്‍ കുമാരസ്വാമി പലപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോള്‍ സിംഗപ്പൂരില്‍ പോയിരിക്കുന്നതും അതിന് വേണ്ടിയാണെന്ന് അഭ്യൂഹമുണ്ട്. തെലുങ്കിലും മകന് സ്വീകാര്യത ഉണ്ടാക്കാനായി കുമാരസ്വാമി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. സിംഗപ്പൂരില്‍ ധാരാളം ഇന്ത്യക്കാരുണ്ടെന്നും ഇവര്‍ക്കിടയില്‍ മകന്റെ സിനിമകളെ പ്രമോട്ട് ചെയ്യാനും നിഖിലിനെ അവിടെ വലിയൊരു താരമായി ഉയര്‍ത്തി കാട്ടാനും കുമാരസ്വാമി ശ്രമിക്കുമെന്നാണ് കരുതുന്നത്.

രാഷ്ട്രീയ ചര്‍ച്ചകള്‍

രാഷ്ട്രീയ ചര്‍ച്ചകള്‍

കുമാരസ്വാമിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനം രാഷ്ട്രീയ ചര്‍ച്ചകള്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതീക്ഷ. ബെംഗളൂരുവില്‍ വച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയാല്‍ സുപ്രധാന നീക്കങ്ങള്‍ ചോരാനിടയുണ്ടെന്ന് കുമാരസ്വാമി കരുതുന്നു. അതിനാല്‍ സിംഗപ്പൂരില്‍ വച്ച് ഇത് നടത്താമെന്നും അദ്ദേഹം കണക്കുകൂട്ടിയെന്നാണ് സൂചന. ്അതേസമയം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കുമാരസ്വാമി കര്‍ണാടകയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസുമായി തന്നെ ജെഡിഎസ് സഖ്യമുണ്ടാക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ഇത്തരത്തില്‍ സൂചന നല്‍കുകയും ചെയ്തിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

കുമാരസ്വാമിയുടെ ആരോഗ്യ പ്രശ്‌നങ്ങളാണ് സന്ദര്‍ശനത്തിന് പിന്നിലെ കാരണമെന്ന് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്ന ശേഷം നിരവധി പേര്‍ അദ്ദേഹത്തെ വീട്ടില്‍ വന്ന് സന്ദര്‍ശിച്ചിരുന്നു. ഇത് അദ്ദേഹത്തിന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് രണ്ടുദിവസം വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നിഖിലാണ് വിദേശത്തേക്ക് പോകാമെന്ന് നിര്‍ദേശിച്ചത്. അടുത്തിടെ കുമാരസ്വാമി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയത്. പ്രചാരണ സമയത്ത് അദ്ദേഹത്തിനോട് വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. പോളിംഗ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന് കടുത്ത പനിയും വായില്‍ അണുബാധയും ഉണ്ടായിരുന്നു.

അദ്ഭുതങ്ങള്‍ കാണാം

അദ്ഭുതങ്ങള്‍ കാണാം

മെയ് 15ന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് അദ്ഭുതങ്ങള്‍ കാണാമെന്നായിരുന്നു സിംഗപ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുമാരസ്വാമി പറഞ്ഞത്. ഇത് തന്നെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ജെഡിഎസ് നിര്‍ണായകമാകുമെന്നതിന്റെ ഉറപ്പാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതുകൊണ്ട് കുമാരസ്വാമിയെയും ദേവഗൗഡയെയും വിടാതെ പിടിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. രാഷ്ട്രീയ വൈരം മറന്ന് ഇവര്‍ ഒന്നിക്കുമെന്നാണ് സൂചന. ദളിത് മുഖ്യമന്ത്രി എന്ന ആവശ്യവും അംഗീകരിക്കാന്‍ തയ്യാറാണെന്നും വഴിമാറുമെന്നും സിദ്ധരാമയ്യ പറഞ്ഞിട്ടുണ്ട്. ഇത് ബിജെപിയിലേക്ക് പോകുന്നത് തടയാന്‍ കൂടിയാണ്. അതേസമയം ബിജെപിയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് ജെഡിഎസ് വ്യക്തമാക്കിയിട്ടുണ്ട്. ജെഡിഎസ് വേണ്ട എന്ന നിലപാടിലാണ് യെദ്യൂരപ്പ. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് യെദ്യൂരപ്പ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+