Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് വിശ്വാസം; 100 ദിന കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് 100 ദിവസത്തെ കര്‍മപദ്ധതി ആവിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍. വീണ്ടും അധികാരത്തില്‍ തിരിച്ചെത്തും എന്ന പ്രതീക്ഷയോടെയാണ് കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനമായി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍, വികസിത് ഭാരത് 2047-നുള്ള വിഷന്‍ ഡോക്യുമെന്റും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിശദമായ പ്രവര്‍ത്തന പദ്ധതിയും സെക്രട്ടറിമാര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വികസിത് ഭാരതത്തിനായുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് യോഗത്തില്‍ വിവരിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ദാരിദ്ര്യനിര്‍മാര്‍ജനം, ഓരോ യുവാക്കള്‍ക്കും വൈദഗ്ദ്ധ്യം, ക്ഷേമ പദ്ധതികളുടെ 100% പൂര്‍ത്തീകരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

narendra modi

തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഭാവി റോഡ്മാപ്പ് തയ്യാറാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരോട് മോദി പറഞ്ഞു. രണ്ട് വര്‍ഷത്തിലേറെ നീണ്ട തീവ്രമായ തയ്യാറെടുപ്പിന്റെ ഫലമാണ് വികസിത് ഭാരതിന്റെ റോഡ്മാപ്പ്. എല്ലാ മന്ത്രാലയങ്ങളും ഉള്‍പ്പെടുന്ന ഒരു മുഴുവന്‍ സര്‍ക്കാര്‍ എന്ന സമീപനവും സംസ്ഥാന സര്‍ക്കാരുകള്‍, അക്കാദമിക്, വ്യവസായ സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി, ശാസ്ത്ര സംഘടനകള്‍ എന്നിവരുമായി വിപുലമായ കൂടിയാലോചനകളും ഇതില്‍ ഉള്‍പ്പെടുന്നു.

വിവിധ തലങ്ങളിലായി 2700-ലധികം യോഗങ്ങളും ശില്‍പശാലകളും സെമിനാറുകളും നടന്നു. 20 ലക്ഷത്തിലധികം യുവാക്കളുടെ നിര്‍ദ്ദേശങ്ങള്‍ വികസിത് ഭാരതിലേക്കായി ലഭിച്ചതായും വൃത്തങ്ങള്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ജീവിത സൗകര്യങ്ങള്‍, ബിസിനസ് ചെയ്യാനുള്ള എളുപ്പം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയാണ് ലക്ഷ്യങ്ങള്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാനിരിക്കെയാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. ഇതിനകം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിമാര്‍ച്ച് 4-6 തീയതികളില്‍ തെലങ്കാന, തമിഴ്നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. തെലങ്കാനയില്‍ അദിലബാദില്‍ 56,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

സംഗറെഡിയില്‍ 6,800 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഹൈദരാബാദില്‍ സിവില്‍ ഏവിയേഷന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മോദി ഉദ്ഘാടനം ചെയ്യും. തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് തദ്ദേശീയമായ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ കോര്‍ ലോഡിംഗ് ആരംഭിക്കുന്നതിനും അദ്ദേഹം സാക്ഷ്യം വഹിക്കും.

ഒഡീഷയില്‍ 19,600 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി ചണ്ഡിഖോലെയില്‍ ഈ ദിവസങ്ങളില്‍ നിര്‍വഹിക്കും. കൊല്‍ക്കത്തയില്‍ 15,400 കോടി രൂപയുടെ ഒന്നിലധികം കണക്ടിവിറ്റി പദ്ധതികളുടെയും ബീഹാറിലെ ബേട്ടിയയില്‍ 12,800 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഉദ്ഘാടനവും തറക്കല്ലിടലിലും മോദി ഭാഗമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+