അണ്ണാഡിഎംകെ നേതാവ് സെങ്കോട്ടയ്യന് ടിവികെയില്‍ ചേര്‍ന്നു; സ്വീകരിച്ച് വിജയ്, ഒപ്പം മുന്‍ എംപിയും
ചെന്നൈ: പ്രമുഖ അണ്ണാഡിഎംകെ നേതാവ് കെഎ സെങ്കോട്ടയ്യന് ദളപതി വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയില്‍ ചേര്‍ന്നു. ആദ്യമായിട്ടാണ് ഇത്രയും മുതിര്‍ന്ന നേതാവ് ടിവികെയില്‍ ചേരുന്നത്. ഒമ്പത് തവണ എംഎല്‍എയും പലകുറി മന്ത്രിയുമായിരുന്ന വ്യക്തിയാണ് സെങ്കോട്ടയ്യന്. അദ്ദേഹത്തിനൊപ്പം മുന്‍ എംപിയും മുന്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ ടിവികെ അംഗത്വമെടുത്തു.
എഐഎഡിഎംകെ രൂപീകരിച്ച കാലം മുതല്‍ പാര്‍ട്ടിയിലുള്ള നേതാവായിരുന്നു സെങ്കോട്ടയ്യന്. എംജിആര്‍, ജയലളിത തുടങ്ങിയ പ്രധാന നേതാക്കള്ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച പരിചയമുണ്ട്. ഒമ്പത് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. ഗോപിചെട്ടിപാളയം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭയിലെത്തി. അടുത്തിടെയാണ് എഐഎഡിഎംകെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കിയത്.

ചെന്നൈയിലെ ടിവികെയുടെ ആസ്ഥാനത്ത് എത്തി വിജയുമായി സെങ്കോട്ടയ്യന് ചര്‍ച്ച നടത്തി. അദ്ദേഹത്തോടൊപ്പം നിരവധി പ്രാദേശിക നേതാക്കളും ടിവികെയില്‍ ചേര്‍ന്നു. ഈറോഡിലും പരിസര പ്രദേശങ്ങളിലും ജനപിന്തുണയുള്ള നേതാവാണ് സെങ്കോട്ടയ്യന്. ശശികല, ദിനകരന്, പനീര്‍ശെല്‍വം തുടങ്ങിയ പഴയ എഐഎഡിഎംകെ നേതാക്കളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് സെങ്കോട്ടയ്യന് അഭ്യര്‍ഥിച്ചിരുന്നു.
ഇതിനുള്ള നീക്കം തുടങ്ങിയ വേളയിലാണ് സെങ്കോട്ടയ്യനെ എഐഎഡിഎംകെ പുറത്താക്കിയത്. അതേസമയം, സെങ്കോട്ടയ്യന്റെ വരവ് ടിവികെക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ജനകീയ മുഖങ്ങള്‍ ഇല്ലാത്ത പ്രതിസന്ധി ടിവികെ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തമിഴ് രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇത് കൂടുതല്‍ നേതാക്കളെ മറ്റു പാര്‍ട്ടിയില്‍ നിന്ന് ടിവികെയിലേക്ക് അടുപ്പിച്ചേക്കും.
എഐഎഡിഎംകെ ചിത്രത്തില്‍ നിന്ന് മായുമോ?
2026 ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തമിഴ്നാട്. ബിജെപിയെ ആദര്‍ശ ശത്രുവായും ഡിഎംകെയെ രാഷ്ട്രീയ ശത്രുവായും പ്രഖ്യാപിച്ചാണ് വിജയുടെ നീക്കം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ സെങ്കോട്ടയ്യന് കൂടി ഉണ്ടാകുന്നത് ടിവികെക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ് സെങ്കോട്ടയ്യന്.
എഐഎഡിഎംകെയില്‍ നിരവധി നേതാക്കള്‍ അതൃപ്തിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ടിവികെയില്‍ എത്തിക്കാന്‍ സെങ്കോട്ടയ്യന് ശ്രമിച്ചേക്കും. ഇതോടെ എഐഎഡിഎംകെയുടെ പ്രസക്തി നഷ്ടപ്പെടുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. ഡിഎംകെയും ടിവികെയും തമ്മിലുള്ള മല്‍സരമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത് എന്ന് വിജയ് ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ ചുവടുമാറ്റം.
ഡിഎംകെയെ പലപ്പോഴും വെട്ടിലാക്കിയ നേതാവ് കൂടിയാണ് സെങ്കോട്ടയ്യന്. നിയമസഭയ്ക്ക് അകത്തും പുറത്തും ഡിഎംകെക്ക് വെല്ലുവിളിയായിരുന്നു അദ്ദേഹം. സത്യമംഗലം, ഗോപിചെട്ടിപാളയം എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് സെങ്കോട്ടയ്യന് നിയമസഭയില്‍ എത്തിയത്. ജയലളിത, എടപ്പാടി പളനിസ്വാമി സര്‍ക്കാരുകളില്‍ മന്ത്രിയുമായിരുന്നു. ഇദ്ദേഹത്തെ ടിവികെ അംഗത്വം നല്കി സ്വീകരിച്ച വിജയ് എല്ലാം നല്ലതിന് എന്നാണ് പ്രതികരിച്ചത്.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications