കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓട് പൊളിച്ചല്ല ഞാന്‍ വന്നത്, 46 വര്‍ഷത്തെ അനുഭവ സമ്പത്ത് ഉണ്ട്'; വിമര്‍ശനങ്ങളോട് കെസി വേണുഗോപാല്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് താന്‍ ഓട് പൊളിച്ചത് വന്നതല്ല എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

46 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന അനുഭവ സമ്പത്ത് ഉണ്ട് എന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കെ എസ് യു കാലം മുതല്‍ പൊലീസിന്റെ അടി കൊണ്ട് തന്നെയാണ് വന്നത് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ആര്‍.എസ്.എസിനെതിരെ ആദം അയൂബ്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെതിരെ പോരാടണംആര്‍.എസ്.എസിനെതിരെ ആദം അയൂബ്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെതിരെ പോരാടണം

1

നേരത്തെ രാജി അറിയിച്ച് കൊണ്ട് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത ആക്ഷേപമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചിരുന്നത്. രാഹുലിന്റെ അനുനായി വൃന്ദം പാര്‍ട്ടി കൈയടക്കി വെച്ചിരിക്കുകയാണ് എന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെ സി വേണുഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

2

ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും, വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഉപദേശിക്കുന്നത് എന്നുമായിരുന്നു മുതിര്‍ന്ന നേതാവ് മനീഷ് തിവാരി തുറന്നടിച്ചത്.

3

നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഈ ഗതി വരില്ലായിരുന്നു എന്നും പാര്‍ട്ടിക്കും രാജ്യത്തിനുമിടയില്‍ വലിയ വിടവുണ്ടെന്നും മനീഷ് തിവാരി ആരോപിച്ചിരുന്നു. 42 വര്‍ഷം പാര്‍ട്ടിക്കായി ജീവിച്ചവര്‍ കുടിയാന്മാരല്ലെന്നും മനീഷ് തിവാരി തുറന്നടിച്ചു. ആനന്ദ് ശര്‍മയും പൃഥിരാജ് ചവാനും ഗുലാം നബി ആസാദിന്റെ വാദങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

4

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന് നടക്കും എന്ന് പ്രവര്‍ത്തക സമിതി യോഗം അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19-നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22-ന് നടത്തും എന്നും നേതാക്കള്‍ അറിയിച്ചു. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്.

'അയാളങ്ങനെ ചെയ്തപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ട്'; ദുരനുഭവം പങ്കുവെച്ച് അനശ്വര'അയാളങ്ങനെ ചെയ്തപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ട്'; ദുരനുഭവം പങ്കുവെച്ച് അനശ്വര

5

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദ് രാജിവച്ചത്. പാര്‍ട്ടിയുടെ കൂടിയാലോചനാ സംവിധാനങ്ങള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധി തകര്‍ത്തതായി ഗുലാം നബി ആസാദ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ജി-23 നേതാക്കളില്‍ ഉള്‍പ്പെടുന്ന ആനന്ദ് ശര്‍മ അടക്കമുള്ളവര്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു.

6

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മധുസൂദന്‍ മിസ്ത്രി, കെ സി വേണുഗോപാല്‍, ജയ്റാം രമേശ്, മുകുള്‍ വാസ്നിക്, പി. ചിദംബരം, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗേല്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തു.

ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

English summary
AICC General Secretary KC Venugopal reacted to the criticism leveled against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X