Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ്: സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ദില്ലി: എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലൊണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കാര്യമായ അരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും പാർട്ടി അധ്യക്ഷ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല അറിയിച്ചു. അതേസമയം, ഈ മാസം എട്ടിനു തന്നെ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഇഡിക്കു മുൻപിൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

"സോണിയ ഗാന്ധിയും നേരിയ പനിയും ചില ലക്ഷണങ്ങളും ഉണ്ട്. ഇതേ തുടർന്ന് ആവശ്യമായ വൈദ്യ സഹായം തേടിയതിന് ശേഷം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച്, ജൂൺ 8 ന് തന്നെ ഇഡിക്ക് മുമ്പില്‍ ഹാജാരാവും, "സുർജേവാല പറഞ്ഞു. ആറ് മാസം മുമ്പ് എടുത്ത കേസുമായി ബന്ധപ്പെട്ട് ജൂൺ എട്ടിന് ഹാജരാകാൻ സോണിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു.

sonia-gandhi

കോൺഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എ ഐ സി സിയുടെ നിലവിലെ അധ്യക്ഷയ്ക്കും മുന്‍ അധ്യക്ഷനും ഇഡി നോട്ടീസ് അയച്ചത്. ആദ്യമായിട്ടായിരുന്നു ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി സോണിയയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അതേസമയം ഇഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസില്‍ നിന്നും വ്യാപകമായ വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. വ്യാജമായ കേസിന്റെ അടിസ്ഥാനത്തില്‍ എ ഐ സി സി നേതൃത്വത്തെ ബി ജെ പി വേട്ടയാടുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ

"ഞങ്ങൾ അവരെ നേരിടും. അത്തരം വിലകുറഞ്ഞ തന്ത്രങ്ങളിൽ ഞങ്ങൾ അൽപ്പം പോലും ഭയപ്പെടുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല, " എ ഐ സി സി വക്താവ് അഭിഷേക് സിംഗ്വി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഹെഡ് സുർജേവാലയ്‌ക്കൊപ്പം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ കാര്യങ്ങൾ അന്വേഷിക്കാനും സോണിയയുടെയും രാഹുലിന്റെയും നികുതി വിലയിരുത്തൽ നടത്താൻ ആദായനികുതി വകുപ്പിന് അനുമതി നൽകിയ ട്രയൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. 2013ൽ ബി ജെ പി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+