കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ചതോ അതോ കൊന്നതോ? ദുരൂഹത അവസാനിക്കുന്നു? എയിംസ് റിപ്പോര്‍ട്ട് പറയുന്നത്!!

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ അവസാനിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂ ഹങ്ങള്‍ അവസാനിക്കാതെ തുടരുകയാണ്. ജയലളിത മരിച്ചതല്ല ശശികല കൊന്നതാണ് എന്നാണ് പ്രധാന ആരോപണം. മാത്രമല്ല വീണതിനെ തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അടുത്തിടെ വിവരങ്ങള്‍ ഉണ്ടായിരുന്നു.

ജയലളിതയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിക്കാതെ തുടരുന്നതിനു പിന്നാലെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എയിംസ് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

 റിപ്പോര്‍ട്ടിലെ വിവരങ്ങള്‍

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ അവസാനിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 2016 ഡ‍ിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.

 എയിംസിലെ ഡോക്റ്റര്‍മാര്‍

എയിംസിലെ ഡോക്റ്റര്‍മാര്‍

അഭ്യൂഹങ്ങള്‍ അവസാനിക്കാതെ തുടരുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അഭ്യൂഹങ്ങള്‍ പലതും ചെന്നു നില്‍ക്കുന്നത് ശശികലയിലേക്കായിരുന്നു. ജയലളിതയെ ചികിത്സിച്ച എയിംസിലെ ഡോക്റ്റര്‍മാരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

 ചികിത്സ റിപ്പോര്‍ട്ട്

ചികിത്സ റിപ്പോര്‍ട്ട്

ജയലളിതയുടെ ആരോഗ്യത്തെ കുറിച്ചും രോഗ വിവരങ്ങളെ കുറിച്ചുമുള്ള ഡോ്ക്റ്റര്‍മാരുടെ വിലയിരുത്തലാണ് റിപ്പോര്‍ട്ട്. അഞ്ച് തവണ എയിംസില്‍ നിന്ന് ഡോക്റ്റര്‍മാര്‍ എത്തി ജയലളിതയെ പരിശോധിച്ചിരുന്നു.

 സര്‍ക്കാര്‍ ആവശ്യപ്പെട്ടു

സര്‍ക്കാര്‍ ആവശ്യപ്പെട്ടു

ഔദ്യോഗിക രേഖകളായി സൂക്ഷിക്കുന്നതിനു വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയതെന്നാണ് എയിംസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ശ്ര്ീനിവാസ് പറയുന്നത്.

ഒക്ടോബര്‍ അഞ്ചിനും ഡിസംബര്‍ ആറിനും ഇടയില്‍

ഒക്ടോബര്‍ അഞ്ചിനും ഡിസംബര്‍ ആറിനും ഇടയില്‍

ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ അഞ്ച് തവണയാണ് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചത്. ഒക്ടോബര്‍ അഞ്ചിനും ഡിസംബര്‍ ആറിനും ഇടയിലാണ് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിച്ചത്.

 സര്‍ക്കാര്‍ ആവശ്യപ്രകാരം

സര്‍ക്കാര്‍ ആവശ്യപ്രകാരം

പള്‍മണോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജിസി ഖില്‍നാനിയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് ജയലളിതയെ പരിശോധിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എയിംസില്‍ നിന്ന് ഡോക്റ്റര്‍മാര്‍ എത്തിയത്.

 ചികിത്സയില്‍ സംശയം

ചികിത്സയില്‍ സംശയം

ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ വിമതനുമായ പനീര്‍ശെല്‍വം വീണ്ടും രംഗത്തെത്തിയിരുന്നു. ജയലളിതയ്ക്ക് നല്‍കിയ ചികിത്സയില്‍ സംശയമുണ്ടെന്നും വിദേശത്തേക്ക് ചികിത്സയ്ക്കായി ജയലളിതയെ കൊണ്ടുപോകുന്നതിനെ ശശികല വിലക്കിയെന്നുമായിരുന്നു ആരോപണം.

 ഡിഎംകെയും രംഗത്ത്

ഡിഎംകെയും രംഗത്ത്

എന്നാല്‍ പനീര്‍ശെല്‍വത്തിന്റെ ആരോപണം നിഷേധിച്ച് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷമായ എഐഎഡിഎംകെയും ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് എയിംസില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

English summary
The All India Institute of Medical Sciences (AIIMS) on Monday handed over the medical report by its doctors of late Tamil Nadu Chief Minister J Jayalalithaa to the state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X