• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'1992 ഡിസംബര്‍ 6 ന് ഉണ്ടായ അതേ അപമാനം'; പള്ളി തകര്‍ന്നത് മാജിക്കിലൂടെയാണോ'; ഉവൈസി

Google Oneindia Malayalam News

ദില്ലി: 32 പ്രതികളേയും കുറ്റവിമുക്തരാക്കി കൊണ്ടുള്ള ബാബറി മസ്ജിദ് കേസ് വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. വിധി ഹിന്ദുത്വത്തിനേയും അതിന്റെ അനുയായികളേയും തൃപ്തിപ്പെടുത്തുന്നതാണെന്ന് ഉവൈസി പ്രതികരിച്ചു. ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍കെ അധ്വാനി, ഉമാ ഭാരതി അടക്കം 32 പ്രതികളെയാണ് കൃത്യമായ തെളിവുകള്‍ ഇല്ലായെന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്.

അതേ അപമാനം

അതേ അപമാനം

1992 ഡിസംബര്‍ 6 നായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കുന്നത്. അന്ന് തനിക്ക് ഉണ്ടായ അതേ അപമാനമാണ് ഇന്ന് വിധി വന്നപ്പോഴും അനുഭവപ്പെടുന്നതെന്ന് ഉവൈസി പറഞ്ഞു. ആരാധനാലയം തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് നിയമവാഴ്ച്ചയുടെ ലംഘനമാണെങ്കില്‍ ഡിസംബര്‍ 6 ന് പള്ളി മാജിക്കിലൂടെ രക്തസാക്ഷിത്വം വഹിച്ചതാണോയെന്ന് ഉവൈസി ചോദിക്കുന്നു.

രാജീവ് ഗാന്ധിയുടെ കാലത്ത്

രാജീവ് ഗാന്ധിയുടെ കാലത്ത്

1949 ഡിസംബര്‍ 28 നും 29 നും രാത്രി മാജിക്കിലൂടെയാണോ അവിടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് മാജിക്കിലൂടെയാണോ അതിന്റെ പൂട്ടുകള്‍ തുറന്നതെന്നും ഉവൈസി ചോദിച്ചു. അക്രമം രാഷ്ട്രീയത്തിലൂടെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയാണെന്നും ഉവൈസി പറഞ്ഞു. അദ്വാനിയുടെ രഥയാത്ര എവിടെയെല്ലാം ചെന്നോ അവിടെയെല്ലാം രക്ത ചൊരിച്ചില്‍ ഉണ്ടായിരിന്നതായി നിങ്ങള്‍ക്ക് കണക്കാക്കാം. നിരപരാധികളെ കൊന്നൊടുക്കി, വസ്തുവകകള്‍ കത്തിച്ചു. കുടുംബംങ്ങളെ വേരോടെ പിഴുതെറിഞ്ഞു നശിപ്പിച്ചു.

മധുര വിതരണം

മധുര വിതരണം

ഗൂഢാലോചനയുടെ ഭാഗമായല്ല പള്ളി തകര്‍ന്നത് എന്ന ജഡ്ജി സുരേഷ് കുമാര്‍ യാദവിന്റെ വിധിന്യായത്തെ ഉദ്ധരിച്ചുകൊണ്ട് അങ്ങനെ സംഭവിച്ചതല്ലെങ്കില്‍ അത് എത്ര ദിവസവും എത്ര മാസവും എടുത്തുവെന്ന അറിയണമെന്നും ഉവൈസി പറഞ്ഞു. പളളി പൊളിക്കുമ്പോള്‍ മുരളി മനോഹര്‍ ജോഷിയും എല്‍കെ അദ്വാനിയും ഉമാ ഭാരതിയും മധുരം വിതരണം ചെയ്യുകയായിരുന്നുവന്നും ഉവൈസി പറഞ്ഞു.

 കോണ്‍ഗ്രസിനും വേരുണ്ട്

കോണ്‍ഗ്രസിനും വേരുണ്ട്

ഇതില്‍ ബിജെപിയും ആര്‍എസ്എസും ശിവസേനയും ഉത്തരവാദികളാണെന്ന് ലോകത്തിന് അറിയാം. കോണ്‍ഗ്രസിനും ഇതില്‍ വേരുകളുണ്ട്. വിഗ്രഹങ്ങള്‍ പള്ളിക്കുള്ളില്‍ സൂക്ഷിക്കുകയും പൂട്ടുകള്‍ തുറക്കുകയും പള്ളി തകര്‍ക്കപ്പെടുകയും ചെയ്തത് കോണ്‍ഗ്രസ് ഭരണ കാലത്താണെന്നും ഉവൈസി പറഞ്ഞു.

കറുത്ത ദിനം

കറുത്ത ദിനം

വിധി ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ കറുത്ത ദിനമാണെന്നും സിബി ഐ കോടതിയുടെ വിധി അന്തിമമല്ലെന്നും ഉവൈസി പറഞ്ഞു. കോടതി വിധിയോട് യോജിക്കാത്തത് കോടതീയലക്ഷ്യമല്ലെന്നും ഉവൈസി കൂട്ടി ചേര്‍ത്തു. സമാന സംഭവം മധുരയിലും ആവര്‍ത്തിക്കുന്നതിന് പ്രതികള്‍ക്കുള്ള സന്ദേശമാണിതെന്നും ഒവൈസി പറഞ്ഞു.

cmsvideo
  K Surendran supports Babari Masjid Verdict
  ഏകപക്ഷീയം

  ഏകപക്ഷീയം

  ഇതിന് പുറമേ ഉര്‍ദു ഭാഷയിലെ ഒരു വചനവും ഉവൈസി ട്വിറ്ററില്‍ കുറിച്ചു. ആരാണോ കൊലപാതകി അവന്‍ തന്നെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അവന്‍ തന്നെ ജഡ്ജിയാവുകയും ചെയ്യുകയാണ്. അതിനാല്‍ പല വിധി ന്യായങ്ങളും ഏകപക്ഷീയമാവുന്നത് എന്നായിരുന്നു ഉവൈയുടെ ട്വീറ്റ്. കേസില്‍ വിധി പ്രസ്താവിച്ചതിന് പിന്നാലെയായിരുന്നു ഉവൈസിയുടെ ട്വീറ്റ്.

  സ്വര്‍ണക്കടത്ത് കേസില്‍ നെഞ്ചിടിപ്പ് കൂട്ടുന്ന നീക്കം; കുറ്റസമ്മതത്തിന് തയ്യാറെന്ന് സന്ദീപ് നായര്‍..സ്വര്‍ണക്കടത്ത് കേസില്‍ നെഞ്ചിടിപ്പ് കൂട്ടുന്ന നീക്കം; കുറ്റസമ്മതത്തിന് തയ്യാറെന്ന് സന്ദീപ് നായര്‍..

   ലൈംഗികാരോപണം: അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്, ഉപദ്രവിക്കുന്നുവെന്ന് അഭിഭാഷകൻ ലൈംഗികാരോപണം: അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്, ഉപദ്രവിക്കുന്നുവെന്ന് അഭിഭാഷകൻ

  അവിടെ ഒരു പള്ളിയും ഉണ്ടായിരുന്നില്ല, ഇത് പുതിയ ഇന്ത്യയിലെ നീതി; ബാബറി മസ്ജിദ് വിധിയിൽ പ്രശാന്ത് ഭൂഷൺഅവിടെ ഒരു പള്ളിയും ഉണ്ടായിരുന്നില്ല, ഇത് പുതിയ ഇന്ത്യയിലെ നീതി; ബാബറി മസ്ജിദ് വിധിയിൽ പ്രശാന്ത് ഭൂഷൺ

  English summary
  aimim chief Asaduddin Owaisi responded to Babri masjid demolition verdict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X