കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ എയര്‍ ഇന്ത്യയ്ക്ക് നഷ്ടം 491 കോടി: സ്പൈസ് ജെറ്റിനും!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് ജൂലൈ 2 വരെ 491 കോടി രൂപ നഷ്ടമുണ്ടായതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയില്‍ അറിയിച്ചു. സ്വകാര്യ വിമാനക്കമ്പനികളായ സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയ്ക്ക് യഥാക്രമം 30.73 കോടി, 25.1 കോടി, 2.1 കോടി രൂപ നഷ്ടമുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍


ഫെബ്രുവരി 26ലെ ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷമാണ് പാകിസ്താന്‍ വ്യോമപാത അടച്ചിട്ടത്. 11 വിമാന റൂട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് അതിനുശേഷം തുറന്നത്. ഇവ രണ്ടും തെക്കന്‍ പാകിസ്താനിലൂടെ കടന്നുപോകുന്നവയാണ്. ബാലകോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമമേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ താല്‍ക്കാലിക നിയന്ത്രണങ്ങളും നീക്കം ചെയ്തതായി ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) മെയ് 31 ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, പാകിസ്താന്‍ വ്യോമാതിര്‍ത്തി തുറക്കാത്തിടത്തോളം വാണിജ്യ വിമാനക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ സാധ്യതയില്ല. രേഖാമൂലമുള്ള പ്രതികരണത്തില്‍ പുരി പറഞ്ഞു.

flight-1561370154

'2019 ഫെബ്രുവരിയില്‍ പാകിസ്താനിലെ ബാലകോട്ട് ഭീകര ക്യാമ്പിന് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണം ഏകപക്ഷീയമായ നടപടിയാണെന്നാണ് പാകിസ്ഥാന്‍ വാദം. ഇന്ത്യയെ യൂറോപ്യന്‍, യുഎസ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി അന്താരാഷ്ട്ര വിമാനങ്ങളെ വ്യോമാക്രമണത്തിനു ശേഷം റീ-റൂട്ട് ചെയ്യുകയോ ലയിപ്പിക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്യേണ്ടി വന്നു.

ആഭ്യന്തര പാസഞ്ചര്‍ വിപണിയില്‍ പങ്കാളിത്തമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ദില്ലിയില്‍ നിന്ന് ഇസ്താംബൂളിലേക്ക് നേരിട്ട് സര്‍വീസ് നടത്താനായില്ല. കുറഞ്ഞ നിരക്കില്‍ കാരിയര്‍ സേവനം നടത്തുന്ന ദില്ലി- ഇസ്താംബൂള്‍ വിമാനം മാര്‍ച്ചിലാണ് സര്‍വീസ് ആരംഭിച്ചത്. ഈ വിമാനം ഇപ്പോള്‍ അറബിക്കടലിനു മുകളിലൂടെ കൂടുതല്‍ ദൂരം സഞ്ചരിച്ച് ഇന്ധനം നിറയ്ക്കുന്നതിനായി ഖത്തറിലെ ദോഹയില്‍ നിര്‍ത്തണം.

English summary
Air India faces 491 crore loss due to clossure of Pak airspace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X