Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി-മുംബൈ എയര്‍ഇന്ത്യ വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

മുംബൈ: കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി. ഇന്ന് രാവിലെ 9.27 ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് എയര്‍പോര്‍ട്ടിലും പരിസര പ്രദേശങ്ങളിലും പെയ്യുന്നത്. ഇത് കാരണമാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത് എന്നാണ് പ്രാഥമിക നിഗമനം.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെട്ട എയര്‍ബസ് എ320 (വിടി-ടിവൈഎ) എന്ന വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. അതേസമയം ദ്രുതഗതിയില്‍ പ്രതികരിച്ച പൈലറ്റിന്റെ പ്രവൃത്തി കാരണം വിമാനം സുരക്ഷിതമായി നിശ്ചിത ബേയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ ഇറങ്ങിയതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

Air India

വിശദമായ പരിശോധനകള്‍ക്കായി വിമാനം നിര്‍ത്തിവച്ചതായി എയര്‍ലൈന്‍ സ്ഥിരീകരിച്ചു. അതേസമയം, വിമാനം ലാന്‍ഡ് ചെയ്ത 09/27 വിമാനത്താവളത്തിന്റെ പ്രാഥമിക റണ്‍വേയ്ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള വക്താവ് പറഞ്ഞു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി, സെക്കന്‍ഡറി റണ്‍വേ 14/32 സജീവമാക്കിയിട്ടുണ്ട് എന്നും വക്താവ് പറഞ്ഞു. ഇന്നലെ പകല്‍ മുഴുവന്‍ താരതമ്യേന തെളിഞ്ഞ ആകാശമായിരുന്നു മുംബൈയില്‍ അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ രാത്രി മുഴുവന്‍ ശക്തമായ മഴയാണ് പെയ്തത്. പെട്ടെന്നുണ്ടായ മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ചെറിയ കാലതാമസം ഒഴികെ വിമാന സര്‍വീസുകളെ ഒന്നും മഴ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന പ്രവചനങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ വിമാനക്കമ്പനികളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നുമുള്ള അപ്ഡേറ്റുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+