വനിതാ സുഹൃത്തിനെ കോക്പിറ്റിനുള്ളില്‍ കയറ്റി പൈലറ്റ്; എയര്‍ ഇന്ത്യ വീണ്ടും വിവാദത്തില്‍
ന്യൂദല്‍ഹി: വനിതാ സുഹൃത്തിനെ കോക്പിറ്റിനുള്ളില്‍ കയറ്റി എയര്‍ ഇന്ത്യ പൈലറ്റ്. ഫെബ്രുവരിയില്‍ ദുബായില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ പൈലറ്റിന് എതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിക്കാനും അവിടെ ഇരിക്കാനും അനുവദിച്ചു എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമയാന റെഗുലേറ്റര്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 27 ന് ദുബായില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ യാത്രക്കാരിയായ വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് പൈലറ്റ് ക്ഷണിക്കുകയായിരുന്നു എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഏകദേശം മൂന്ന് മണിക്കൂര്‍ വനിതാ സുഹൃത്ത് പൈലറ്റിനൊപ്പം കോക്പിറ്റില്‍ ചെലവഴിച്ചു എന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ ജീവനക്കാരോട് ഇവര്‍ക്കായി ഭക്ഷണം എത്തിക്കാന്‍ ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിലെ ജീവനക്കാര്‍ തന്നെയാണ് പൈലറ്റിനെതിരെ പരാതി നല്‍കിയത് എന്നാണ് വിവരം. പൈലറ്റിന്റെ പ്രവൃത്തി അച്ചടക്ക ലംഘനം മാത്രമല്ല, വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന നടപടിയാണ് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അന്വേഷണത്തിന്റെ പുരോഗതിക്ക് അനുസരിച്ച് പൈലറ്റിന് സസ്പെന്‍ഷനോ ലൈസന്‍സ് റദ്ദാക്കലോ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരും എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി എയര്‍ ഇന്ത്യ നിരന്തരം വിവാദങ്ങളില്‍ അകപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന് സഹയാത്രികക്ക് മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചത് വലിയ വിവാദമായിരുന്നു.
Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?
ഇതില്‍ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കുന്നതില്‍ എയര്‍ ഇന്ത്യ പരാജയപ്പെട്ടു എന്ന് ഡിജിസിഎ പറഞ്ഞിരുന്നു. അതിനിടെ ഇക്കഴിഞ്ഞ ഏപ്രില്‍ 18 ന്, ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വിന്‍ഡ് ഷീല്‍ഡ് തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തിരുന്നു. അതിന് മുന്‍പ് മാര്‍ച്ച് 12 ന് അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ജയ്പൂരില്‍ അടിയന്തരമായി ഇറക്കിയിരുന്നു.
179 യാത്രക്കാരുമായി പുറപ്പെട്ട വിമാനമായിരുന്നു അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഫെബ്രുവരി 15ന് ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് നെവാര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതോടെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനം യാത്ര പുനരാരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications