Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നു; കേന്ദ്രസര്‍ക്കാര്‍ പറയുന്നത് മറ്റൊന്ന്... ആശയക്കുഴപ്പം

ദില്ലി: എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ് തുടങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു. മെയ് നാല് മുതലുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കും ജൂണ്‍ ഒന്ന് മുതലുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും ബുക്കിങ് തുടങ്ങുന്നുവെന്നാണ് എയര്‍ ഇന്ത്യ അവരുടെ വെബ്‌സൈറ്റില്‍ അറിയിച്ചത്. മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

A

ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസ് എപ്പോള്‍ മുതല്‍ ആരംഭിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്ത ശേഷം മാത്രമേ ബുക്കിങ് തുടങ്ങാവൂ എന്നാണ് വിമാന കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നത് മെയ് മൂന്നിനാണ്. അതുവരെ എയര്‍ ഇന്ത്യ ബുക്കിങ് എടുക്കുന്നില്ല. നാലാം തിയ്യതി മുതലുള്ള ബുക്കിങ് സ്വീകരിക്കുമെന്നാണ് വെബ്‌സൈറ്റില്‍ അറിയിച്ചത്. മെയ് 31 വരെയുള്ള അന്താരാഷ്ട്ര ബുക്കിങും എയര്‍ ഇന്ത്യ നിലവില്‍ സ്വീകരിക്കുന്നില്ല. നിലവിലെ സാഹചര്യവും വിശകലനം ചെയ്ത ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ നിലവില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്നുണ്ട്.

നേരത്തെ ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ഏപ്രില്‍ 14ന് ശേഷം വിമാന സര്‍വീസ് ആരംഭിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ നീട്ടിയത്. തൊട്ടുപിന്നാലെ വിമാന സര്‍വീസുകളും നീട്ടിവയ്ക്കുകയായിരുന്നു. ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും. മെയ് മൂന്ന് വരെ അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് ലോക്ക് ഡൗണ്‍ നീട്ടിയ ദിവസം വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കും.

വിമാന സര്‍വീസ് ആരംഭിക്കാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇക്കാര്യം വ്യക്തമാക്കി വിവിധ രാജ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. കേന്ദ്രം സുപ്രീംകോടതിയിലും സമാനമായ നിലപാടാണ് എടുത്തത്. തുടര്‍ന്ന് പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണം എന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+