'പാപ്പരാസികള്‍ വെറുതെ വിടുന്നില്ല, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു': കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍
മുംബൈ: വ്യാജ വാര്‍ത്തയ്‌ക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് അമിതാഭ് ബച്ചന്റെ ചെറുമകളും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ ബച്ചന്‍. തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു യൂട്യൂബ് ചാനലിനെതിരെയാണ് താരപുത്രി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 11 വയസുള്ള കുട്ടിയെന്ന നിലയില്‍ തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങളെ വിലക്കണമെന്നും താരപുത്രി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ വാദം ഇന്ന് ദില്ലി ഹൈക്കോടതിയില്‍ നടക്കും. ബച്ചന്‍ കുടുംബത്തിന്റെ പ്രശസ്തിയില്‍ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക ലക്ഷ്യമെന്നും ആരാധ്യയ്ക്കും കുടുംബത്തിനുമുണ്ടാകുന്ന മനോവിഷമം പ്രതികള്‍ കണക്കിലെടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നിയമ സ്ഥാപനമാ ആനന്ദ് നായിക്കാണ് ആരാധ്യയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ആരാധ്യ ബച്ചനെ കുറിച്ച് നിരന്തരം വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബോബ് ബിശ്വാസിന്റെ പ്രമോഷനുകള്‍ക്കിടെ, തന്റെ മകളെ നിരന്തരം ആക്രമിക്കുന്നവര്‍ക്കെതിരെ അഭിഷേക് ബച്ചന്‍ തുറന്നടിച്ചിരുന്നു. ആരാധ്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ലഭിക്കുന്ന ട്രോളുകളില്‍ പ്രതികരിച്ച് അഭിഷേക് പറഞ്ഞത് ഇങ്ങനെയാണ്.
എനിക്ക് സഹിക്കാനാവാത്ത കാര്യമാണിത്. ഞാന്‍ ഒരു സെലിബ്രിറ്റിയായിരിക്കാം. എന്നാല്‍ എന്റെ മകള്‍ അങ്ങനെയല്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മുഖത്ത് നോക്കി പറയണമെന്നാണ് താരം ബോളിവിഡ് ലൈഫിനോട് പറഞ്ഞത്. ആരാധ്യയ്‌ക്കെതിരെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണ് പല ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകളും പ്രസിദ്ധീരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ആരാധ്യ ഇപ്പോള്‍ നിയമനടപടി സ്വീകരിച്ച് രംഗത്തെത്തിയത്. അടുത്തിടെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഇന്ത്യ ഇന്‍ ഫാഷന്‍ ലോഞ്ച് ചടങ്ങില്‍ അമ്മ ഐശ്വര്യയ്ക്കൊപ്പം ആരാധ്യ എത്തിയിരുന്നു. ഒരു കറുത്ത സല്‍വാര്‍ വസ്ത്രത്തിലാണ് ഐശ്വര്യ വേദിയില്‍ എത്തിയത്.
ആരാധ്യയും ഇതേ സാമ്യമുള്ള വസ്ത്രമായിരുന്നു ധരിച്ചത്. ഉദ്ഘാടന ചടങ്ങിലും ഐശ്യര്യയും മകളും എത്തിയിരുന്നു. ചടങ്ങില്‍ പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, കരണ്‍ ജോഹര്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications