Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത് പവാറിനെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന് സഞ്ജയ് റാവുത്ത്, പിന്നിലാരെന്ന് 'സാമ്ന' വെളിപ്പെടുത്തും!

മുംബൈ: അപ്രതീക്ഷിതമായി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയതോടെ മറുവഴികള്‍ തേടുകയാണ് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും. തങ്ങള്‍ക്ക് 170 എംഎല്‍എമാരുണ്ടെന്നും സര്‍ക്കാരുണ്ടാക്കുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. എംഎല്‍എമാരെ ഉടനെ ഗവര്‍ണര്‍ക്ക് മുന്നില്‍ അണി നിരത്താനും സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് വരെ ഒപ്പം നിന്ന് ശനിയാഴ്ച രാവിലെ പിന്നില്‍ നിന്ന് കുത്തിയ അജിത് പവാറാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ശരദ് പവാര്‍ അനന്തിരവനെ തളളിപ്പറഞ്ഞ് രംഗത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ അജിത് പവാറിനെ ബ്ലാക്ക് മെയില്‍ ചെയ്തതാവാം എന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

ncp

അജിത് പവാറിനെ ബ്ലാക്ക് മെയില്‍ ചെയ്തതിന് പിന്നിലാരാണെന്ന് സാമ്‌ന പത്രത്തിലൂടെ വെളിപ്പെടുത്തുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേന മുഖപത്രമായ സാംമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയാണ് സഞ്ജയ് റാവുത്ത്. അജിത് പവാറിന് ഒപ്പമുളള എന്‍സിപി നേതാവായ ധനഞ്ജയ് മുണ്ഡെയുമായി തങ്ങള്‍ ബന്ധപ്പെടുന്നുണ്ട് എന്നും അജിത് പവാര്‍ തിരികെ വരാന്‍ സാധ്യത ഉണ്ടെന്നും സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

അജിത് പവാറിനൊപ്പം പോയ 8 എംഎല്‍എമാരില്‍ 5 പേരും തിരികെ എത്തിയിട്ടുണ്ടെന്നും സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. നുണ പറഞ്ഞ് ഒരു കാറില്‍ കയറ്റി, തട്ടിക്കൊണ്ട് പോകുന്ന കണക്കെയാണ് എംഎല്‍എമാരെ കൊണ്ട് പോയത് എന്നും റാവുത്ത് ആരോപിച്ചു. അതിനിടെ എന്‍സിപിയുടെ 9 എംഎല്‍എമാരെ റിലയന്‍സിന്റെ വിമാനത്തില്‍ ബിജെപി ദില്ലിയിലേക്ക് മാറ്റിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+