അഖില്‍ ഗൊഗോയിക്ക് മോചനത്തിന് വഴിതെളിഞ്ഞു; രാജ്യദ്രോഹ കേസില്‍ വെറുതെവിട്ട് കോടതി
ഗുവാഹത്തി: ഒന്നര വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന അസമിലെ ആക്ടിവിസ്റ്റ് അഖില്‍ ഗൊഗോയ്ക്ക് മോചനത്തിന് വഴി തെളിഞ്ഞു. അദ്ദേഹത്തിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയ രാജ്യദ്രോഹ കേസില്‍ കോടതി കുറ്റവിമുക്തനാക്കി. കൂടാതെ കൂട്ടുപ്രതികളെയും വെറുതെവിട്ടു. രാജ്യദ്രോഹ കേസ് മാത്രമല്ല, യുഎപിഎ നിയമപ്രകാരമുള്ള മറ്റു കേസുകളും കോടതി ഒഴിവാക്കി. എന്‍ഐഎ അന്വേഷണ സംഘം ചൊവ്വാഴ്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അഖില്‍ ഗൊഗോയിക്ക് മുഖ്യ പങ്കുണ്ട് എന്നാണ് എന്‍ഐഎ ആരോപണം.
ഈ സമരങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകള്‍ക്ക് ബന്ധമുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു. യുഎപിഎ നിയമ പ്രകാരവും ഗൊഗോയിക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ വ്യക്തമായ തെളിവില്ലെന്ന് കണ്ടാണ് എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ജയിലില്‍ കിടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഗൊഗോയ് മികച്ച വിജയം നേടിയിരുന്നു.

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
ശിവസാഗര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് 2019 ഡിസംബറിലാണ് ഗൊഗോയിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. അടുത്തിടെ ചില കേസുകളില്‍ കോടതി അദ്ദേഹത്തെ വെറുതെവിട്ടു. ഇപ്പോള്‍ യുഎപിഎ കേസിലും കുറ്റവിമുക്തനാക്കി.
Recommended Video
എന്‍ഐഎ സ്‌പെഷ്യല്‍ ജഡ്ജി പഞ്ചല്‍ ദാസ് ആണ് ഉത്തരവിട്ടത്. ഗൊഗോയിയുടെ സഹ പ്രവര്‍ത്തകരായ മൂന്ന് പേരെയും വെറുതെവിട്ടു. യുഎപിഎ പ്രകാരം ചുമത്തിയ രണ്ടു കേസുകളും അന്വേഷിച്ചിരുന്നത് എന്‍ഐഎ ആണ്. അക്രമ സമരത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കോടതി ഉത്തരവ് ജയിലിലെത്തിയാല്‍ അഖില്‍ ഗൊഗോയ് മോചിതനാകുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ നേരത്തെ ജാമ്യത്തിലിറങ്ങിയിരുന്നു.
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications