Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് ബാരിക്കേഡ് തകര്‍ത്ത് അഖിലേഷ് യാദവ്; സമരം തടഞ്ഞു, പ്രതിഷേധം, കസ്റ്റഡി

ലഖ്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കനൗജ് ജില്ലയില്‍ ഇന്ന് സമരം സംഘടിപ്പിക്കാന്‍ അഖിലേഷ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് തടയുന്നതിനുള്ള നടപടികള്‍ പോലീസും ആരംഭിച്ചു. ലഖ്‌നൗവിലെ അഖിലേഷിന്റെ വീടിന് സമീപം പോലീസ് ബാരിക്കേഡ് വച്ചു. ഇത് തകര്‍ത്താണ് അഖിലേഷും സംഘവും ഇന്ന് രാവിലെ സമരസ്ഥലത്തേക്ക് പുറപ്പെട്ടത്.

X

എന്നാല്‍ ഇവരെ ലഖ്‌നൗവില്‍ വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് അവിടെ തന്നെ കുത്തിയിരിപ്പ് സമരം നടത്തി അഖിലേഷും പ്രവര്‍ത്തകരും. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ബലമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഖിലേഷ് പ്രഖ്യാപിച്ച കിസാന്‍ യാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സമരസ്ഥലത്തേക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ പോലീസ് നടപടി തുടങ്ങിയത്.

വിക്രമാദിത്യ മാര്‍ഗിലെ അഖിലേഷിന്റെ വീടിന് മുന്നില്‍ ബാരിക്കേഡ് വച്ചു. ഒട്ടേറെ എസ്പി പ്രവര്‍ത്തകരെ കരുതല്‍ തടവിലാക്കി. കൊറോണയുടെ പശ്ചാത്തലത്തിലാണ് സമരത്തിന് അനുമതി നിഷേധിച്ചത് എന്നാണ് പോലീസ് പറയുന്നത്. കന്നൗജിലെ താതിയയില്‍ നിന്ന് തിര്‍വ വരെ 13 കിലോമീറ്റര്‍ കിസാന്‍ യാത്രയാണ് എസ്പി പ്രഖ്യാപിച്ചിരുന്നത്. യുപിയിലെ എല്ലാ ജില്ലകളിലും സമാനമായ രീതിയില്‍ കര്‍ഷക മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നകാര്‍ഷിക നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുകയാണ്. കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഹരിയാന-ദില്ലി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. കഴിഞ്ഞ 11 ദിവസമായി ഇവിടെ ഇരുന്ന് പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ചൊവ്വാഴ്ച രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശിലും ദില്ലിയിലും ഉള്‍പ്പെടെ വന്‍ സമരങ്ങളാണ് കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്നത്. കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ അഞ്ച് തവണ ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+