കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ സഖ്യം അഖിലേഷ് തീരുമാനിക്കും... കോണ്‍ഗ്രസിന് സീറ്റ് കുറയും... മായാവതി ഒപ്പംനില്‍ക്കും!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് സമാജ്‌വാദി പാര്‍ട്ടി. ഏതൊക്കെ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് തീരുമാനിക്കുന്നതിന് അഖിലേഷ് യാദവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് സമിതിയാണ് അഖിലേഷിന്റെ ഇക്കാര്യത്തിന് നിയോഗിച്ചത്. അതേസമയം നിര്‍ണായക സഖ്യകക്ഷിയായ ബിഎസ്പിയെ ഒപ്പം നിര്‍ത്താനാണ് അഖിലേഷിന് താല്‍പര്യം. അതുകൊണ്ട് അവരുമായി സീറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിയും ഇവരോടൊപ്പം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജന ചര്‍ച്ചകളെയും നിയന്ത്രിക്കുക അഖിലേഷ് തന്നെയായിരിക്കും.

1

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും ഇവിഎമ്മുകള്‍ വേണ്ടെന്ന് എസ്പിയുടെ യോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ചില നേതാക്കള്‍ യോഗത്തിന് വരാതിരുന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു. യോഗത്തില്‍ എല്ലാ നേതാക്കളും വരണമെന്ന് ചട്ടമില്ല. അതുകൊണ്ടാണ് അസം ഖാനെ പോലുള്ള നേതാക്കള്‍ വരാതിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചാല്‍ അവരുടെ ഓഫീസിന് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും രാംഗോപാല്‍ യാദവ് വ്യക്തമാക്കി.

അതേസമയം മായാവതിയുമായി സഖ്യം തുടരുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി അത്ര അടുക്കേണ്ടെന്നാണ് അഖിലേഷിന്റെ നിലപാട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് യുപിയില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനും സാധ്യതയില്ല. എട്ടു സീറ്റുകളാണ് പാര്‍ട്ടിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തവണ ഇത്രയും തന്നെ സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റ് നല്‍കി വിജയസാധ്യത ഇല്ലാതാക്കേണ്ടെന്നും അഖിലേഷ് കരുതുന്നു. അതുകൊണ്ട് കോണ്‍ഗ്രസിന് പകരം ചെറിയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാനാണ് എസ്പിക്ക് താല്‍പര്യം. 30 സീറ്റിലെങ്കിലും സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്നാണ് പാര്‍ട്ടി കരുതുന്നത്.

അല്‍ അഖ്‌സ പള്ളിയില്‍ ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം.... വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡാക്രമണം!!അല്‍ അഖ്‌സ പള്ളിയില്‍ ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം.... വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡാക്രമണം!!

അഭിമന്യു വധത്തില്‍ പുതിയ വെളിപ്പെടുത്തല്‍... ആയുധങ്ങളെത്തിച്ചത് സനീഷ്... കേസിലെ ആറാം പ്രതി!!അഭിമന്യു വധത്തില്‍ പുതിയ വെളിപ്പെടുത്തല്‍... ആയുധങ്ങളെത്തിച്ചത് സനീഷ്... കേസിലെ ആറാം പ്രതി!!

English summary
Akhilesh Yadav to take final call on alliances for 2019 Lok Sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X