പ്രിയങ്കയും വദ്രയും ലളിത് മോദിയെ ലണ്ടനില്‍ പോയി കണ്ടത് എന്തിന്?
ലണ്ടന്‍: മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോദി മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും തന്നെ കാണാനെത്തിയിരുന്നു എന്നാണ് മോദി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ലണ്ടനിലെത്തി കൂടിക്കാഴ്ച നടത്തിയതെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.
ലളിത് മോദിയെ വഴിവിട്ട് സഹായിച്ചു എന്ന പേരില്‍ ബി ജെ പി നേതാക്കളായ സുഷമ സ്വരാജിനും വസുദ്ധര രാജെ സിന്ധ്യെയ്ക്കും എതിരെ ആക്രമണം നടത്തുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍. സോണിയാ ഗാന്ധിയുടെ മകനും മരുമകനും എന്തിന് ലളിത് മോദിയെ കാണാനായി ലണ്ടനിലേക്ക് പോയി എന്നതാണ് ഉയരുന്ന ചോദ്യം.

പ്രിയങ്കയ്ക്കും റോബര്‍ട്ട് വദ്രയ്ക്കും ലളിത് മോദിയെ കാണാന്‍ സൗകര്യം ചെയ്തുകൊടുത്തത് ഡി എല്‍ എഫിന്റെ മാനേജിങ് ഡയറക്ടറായ തിമ്മി സര്‍നയാണ് എന്നും ലളിത് മോദി പറയുന്നു. ലളിത് പ്രിയങ്കാ ഗാന്ധിയും റോബര്‍ട്ട് വദ്രയും എന്തിനാണ് ലളിത് മോദിയെ കാണാന്‍ പോയത് എന്ന കാര്യം സോണിയാ ഗാന്ധി വിശദീകരിക്കണമെന്ന് ബി ജെ പി ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ സോണിയാഗാന്ധി എന്തിനാണ് മൗനം പാലിക്കുന്നത് എന്നാണ് ബി ജെ പി നേതാവ് സംപീത് പാത്ര ചോദിക്കുന്നത്.
എന്നാല്‍ പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വദ്രയും ലൡത് മോദിയുമായി ബന്ധം സൂക്ഷിക്കുന്നില്ല എന്ന് കോണ്‍ഗ്രസ് നേതാവ് രാജ്ദീപ് സുര്‍ജെവാല പറഞ്ഞു. ഒരു റസ്റ്റോറന്റില്‍ വെച്ച് ആരെയെങ്കിലും കണ്ടുമുട്ടുന്നത് തെറ്റല്ല. ബി ജെ പിക്ക് വേണ്ടിയാണ് ലളിത് മോദി സംസാരിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുര്‍ജേവാല പറഞ്ഞു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications