മതവികാരം വ്രണപ്പെട്ടു; രാംലീലയ്ക്ക് വിലക്ക്
ലഖ്‌നൊ: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദചിത്രമായ രാം ലീലയ്ക്ക് ഉത്തര്‍ പ്രദേശില്‍ വിലക്ക്. അലഹാബാദ് ഹൈക്കോടതിയാണ് ചിത്രം സംസ്ഥാനത്ത് ചിത്രീകരിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്. രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും മുഖ്യകഥാപാത്രങ്ങളായി എത്തിയ രാം ലീല മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് വിലക്ക്.
സംസ്ഥാനത്തുടനീളം സിനിമയ്‌ക്കെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. ലഖ്‌നൊ, വാരണാസി, കാണ്‍പൂര്‍, ബറേലി തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് പ്രകടനങ്ങള്‍ നടന്നിരുന്നു. ടീസര്‍ ഇറങ്ങുന്ന കാലം മുതലേ വിവാദത്തിലായിരുന്ന ചിത്രമാണ് രണ്‍വീര്‍ - ദീപിക ജോഡിയുടെ രാം ലീല.

മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ കാരണമാകുന്ന രംഗങ്ങളുണ്ട് എന്ന് കാണിച്ച് നിരവധി സംഘടനകളും അഭിഭാഷകരും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. പവന്‍ ശര്‍മ്മ എന്ന അഭിഭാഷകന്റെ പരാതിയിന്മേല്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു.
നേരത്തെ രാംലീലയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. മതവിവേചനം ആരോപിച്ച് രാഷ്ട്രവാദി ശിവസേന എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ദില്ലി ഹൈക്കോടതി തള്ളിയത്. ദൈവത്തിന്റെ പേരിട്ട സിനിമയില്‍ അക്രമങ്ങളും അശ്ലീലവുമാണ് ഉള്ളതെന്നായിരുന്നു പരാതിക്കാരുടെ വാദം.
ബോളിവുഡില്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചതെന്ന പേര് നേടി പ്രദര്‍ശനം തുടരുന്നതിനിടെയാണ് രാം ലീലയ്ക്ക് തിരിച്ചടിയായി കോടതി വിധി എത്തുന്നത്. ഷേക്‌സ് പിയറിന്റെ റൊമാന്റിക് ട്രാജഡിയായ റോമിയോ ആന്റ് ജൂലിയറ്റിന്റെ ഗുജറാത്തി ആവിഷ്‌കാരമായ രാം ലീല യില്‍ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും തകര്‍ത്തഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications