കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രധാന കോടതി വിധി: വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് നോട്ടീസ് പരസ്യം ആവശ്യമില്ല

Google Oneindia Malayalam News

ലഖ്‌നൗ: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന പതിവ് ഉചിതമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വിധി. വിവാഹിതരാകാന്‍ പോകുന്നവരുടെ സ്വകാര്യ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റത്തിന് ഇത് വഴിയൊരുക്കുമെന്ന് കോടതി നിരീക്ഷിച്ചു. ദമ്പതികളുടെ താല്‍പ്പര്യം കണക്കിലെടുത്താകും ഇനി നോട്ടീസ് ബോര്‍ഡില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുക. വ്യത്യസ്ത മതക്കാരായ രണ്ടു പേര്‍ വിവാഹം ചെയ്യുന്ന വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

m

താന്‍ വിവാഹം ചെയ്യാന്‍ അഗ്രഹിക്കുന്ന യുവതിയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് യുവാവ് ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചിരുന്നു. വിവാഹിതരാകുന്നവര്‍ 30 ദിവസം മുമ്പ് പേരുവിവരങ്ങള്‍ നിര്‍ബന്ധമായും പരസ്യപ്പെടുത്തണമെന്ന നിയമം തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഇത് ശരിവച്ചാണ് ഹൈക്കോടതി വിധി. വിവാഹം ചെയ്യുന്നത് വ്യക്തിയുടെ സ്വതന്ത്ര തീരുമാനമാണ്. ഈ വിവരം നേരത്തെ നോട്ടീസ് ബോര്‍ഡില്‍ പരസ്യപ്പെടുത്തണമെന്നത് അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത് എന്നും കമിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു.

ജോസ് കെ മാണി കളി തുടങ്ങി; സമ്മര്‍ദ്ദം മൂന്ന് സീറ്റുകള്‍ക്ക്, മലബാറില്‍ പോരാട്ടം കനക്കുംജോസ് കെ മാണി കളി തുടങ്ങി; സമ്മര്‍ദ്ദം മൂന്ന് സീറ്റുകള്‍ക്ക്, മലബാറില്‍ പോരാട്ടം കനക്കും

മൗലികഅവകാശങ്ങളായ സ്വാതന്ത്ര്യം, സ്വകാര്യത തുടങ്ങിയവയിലേക്കുള്ള കടന്നുകയറ്റത്തിന് സാധ്യതയുണ്ടെന്ന് ജസ്റ്റിസ് വിവേക് ചൗധരി നിരീക്ഷിച്ചു. വിവാഹം പരസ്യപ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തിലെ അഭിപ്രായം ദമ്പതികള്‍ക്ക് വിവാഹ രജിസ്റ്റര്‍ ഓഫീസറെ രേഖാമൂലം അറിയിക്കാമെന്നും കോടതി പറഞ്ഞു. ദമ്പതിമാര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ രജിസ്റ്റര്‍ ഓഫീസര്‍ വിവാഹം പരസ്യപ്പെടുത്തരുത്. 1954ലെ നിയമത്തിലുള്ള സെക്ഷന്‍ 5ലാണ് സ്‌പെഷ്യല്‍ വിവാഹ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ 30 ദിവസം മുമ്പ് പരസ്യപ്പെടുത്തണമെന്ന് വ്യക്തമാക്കുന്നത്. ദമ്പതിമാരുടെ താല്‍പ്പര്യപ്രകാരം മാത്രമേ ഇതില്‍ നടപടി എടുക്കാന്‍ പാടുള്ളൂ എന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.

തന്ത്രം മെനഞ്ഞ് സിപിഎം; എറണാകുളത്ത് ചില അടവുമാറ്റം, ഇടതുതരംഗത്തിലും ഇളകാത്ത ജില്ലതന്ത്രം മെനഞ്ഞ് സിപിഎം; എറണാകുളത്ത് ചില അടവുമാറ്റം, ഇടതുതരംഗത്തിലും ഇളകാത്ത ജില്ല

English summary
Allahabad High Court says no need to mandatory notice under Special Marriage Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X