കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ വിശാല സഖ്യമായി; കോണ്‍ഗ്രസ് നയിക്കണമെന്ന് ജെഎംഎം, ബിജെപിയുടെ പരാജയം ലക്ഷ്യം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ജാര്‍ഖണ്ഡില്‍ വിശാല സഖ്യം നിലവില്‍ വന്നു. കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), ആര്‍ജെഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രചാതന്ത്രിക്) എന്നീ പാര്‍ട്ടികളാണ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജെഎംഎം അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ഹേമന്ദ് സോറന്‍ പറഞ്ഞു.

Rahul

വിശാല സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും ഹേമന്ദ് സോറന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎംഎം ആണ് കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുകയെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സീറ്റ് വിഭജനമാണ് ഇനി നടക്കുക. ഇതിന് സഖ്യത്തിന്റെ പ്രത്യേക നേതൃയോഗം വിളിക്കും. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. ഭരണഘടനയെ ബിജെപി തകര്‍ക്കുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി ശ്രമിക്കുമെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു.

പാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങുംപാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങും

ജാര്‍ഖണ്ഡില്‍ 14 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 സീറ്റിലും ബിജെപിയാണ് ജയിച്ചത്. രണ്ടു സീറ്റില്‍ ജെഎംഎം ജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡില്‍ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. അദ്ദേഹം പ്രഖ്യാപിച്ച കാര്‍ഷിക സൗഹൃദ പദ്ധതികളാണ് കോണ്‍ഗ്രസിന് അനുകൂലമായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Alliance Sealed, JMM Wants Congress to Play Role of 'Elder Brother' in Anti-BJP Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X