അമരീന്ദർ സിംഗ് വീട്ടിലിരുന്ന് മോദിയുടെ കാൽ നക്കുന്നു; കടന്നാക്രമിച്ച് നവജോത് സിംഗ് സിദ്ദു
ചണ്ഡീഗഡ്; മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ലോക് പഞ്ചാബ് കോൺഗ്രസ് തലവനുമായ അമരീന്ദർ സിംഗിനെ കടന്നാക്രമിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. വീട്ടിലിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ നക്കുകയാണ് അമരീന്ദർ ചെയ്യുന്നതെന്ന് സിദ്ധു തുറന്നടിച്ചു. അഹങ്കാരിയായ രാജാവാണ് അമരീന്ദർ എന്നും സിദ്ദു പറഞ്ഞു. കപുർത്തലയിൽ പാർട്ടി റാലിയിൽ സംസാരിക്കുകയവേയായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

അന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു സിദ്ദുവിന് മുന്നിൽ വാതിലുകൾ അടക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്ന് നോക്കൂ അമരീന്ദർ വീട്ടിലിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ നക്കുകയാണ്, എന്നായിരുന്നു സിദ്ദുവിന്റെ പരാമർശം. നേരത്തേ അമരീന്ദറും സിദ്ദുവുമായുള്ള തർക്കങ്ങൾക്കിടെ തന്റെ വാതിലുകൾ സിദ്ദുവിന് മുൻപിൽ അടക്കപ്പെട്ടിരിക്കുകയാണെന്ന് അമരീന്ദർ പറഞ്ഞിരുന്നു. സിദ്ദു ആം ആദ്മിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഇത്.
പഞ്ചാബ് കോൺഗ്രസിൽ സിദ്ദുവുമായുള്ള തർക്കങ്ങളെ തുടർന്നായിരുന്നു അമരീന്ദർ കോൺഗ്രസ് വിട്ടതും പിന്നീട് സ്വന്തമായി പാർട്ടി പ്രഖ്യാപിച്ചതും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ അമരീന്ദറും സിദ്ദുവും തമ്മിലുള്ള തർക്കം മൂർച്ചിക്കുകയും സിദ്ദുവിനെ അമരീന്ദർ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യുകയായുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനത്ത് നിന്നും സിദ്ദു രാജിവെച്ചു. പിന്നീട് ഹൈക്കമാന്റ് ഇടപെട്ട് സിദ്ദുവിനെ മടക്കിയെത്തിച്ചെങ്കിലും ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി. അമരീന്ദറിനെതിരെ പാർട്ടിയിലെ മറ്റ് എംഎൽഎമാർ കൂടി കൈകോർത്തതോടെ വിഷയത്തിൽ ഹൈക്കമാന്റ് സിദ്ദുവിനൊപ്പം നിന്നു. അമരീന്ദർ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പാർട്ടി പരാജയം രുചിക്കുമെന്ന ആഭ്യന്തര സർവ്വേയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ഹൈക്കമാന്റ് നീക്കം. അതേസമയം തന്നെ നേതൃത്വം തഴഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ച് പാർട്ടി വിട്ട അമരീന്ദർ വൈകാതെ തന്നെ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു.
സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഖ്യത്തിലാണ് ക്യാപ്റ്റന്റെ പി എ സി മത്സരിക്കുന്നത്. ബി ജെ പിയുമായി കൂട്ടുകെട്ട് ഉറപ്പിച്ചതായും സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് കടന്നതായും അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പഞ്ചാബിൽ കാര്യമായ സ്വാധീനമില്ലാത്ത ബി ജെ പി അമരീന്ദറുമായുള്ള സഖ്യത്തോടെ സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ തങ്ങൾ 70 മുതൽ 80 വരെ സീറ്റുകളിൽ മത്സരിക്കുമെന്ന് ബി ജെ പി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications