Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ പോയി പണി വാങ്ങി ക്യാപ്റ്റന്‍, 18 പോയിന്റ് പഞ്ചാബില്‍ നടപ്പാക്കണം, സിദ്ദു പണി തുടങ്ങി

ദില്ലി: പഞ്ചാബില്‍ ആകെ കുടുങ്ങിയിരിക്കുകയാണ് അമരീന്ദര്‍ സിംഗ്. നവജ്യോത് സിദ്ദുവിന്റെ ആധിപത്യം തുടങ്ങിയതിന്റെ സൂചനകളാണ് അദ്ദേത്തിന് ലഭിക്കുന്നത്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് കര്‍ശന നിര്‍ദേശങ്ങളാണ് ക്യാപ്റ്റന് ലഭിച്ചിരിക്കുന്നത്. 18 പോയിന്റ് നിര്‍ദേശങ്ങളാണ് പഞ്ചാബില്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 1500 രൂപ 27 ലക്ഷം പേര്‍ക്കായി നല്‍കുന്നത് നടപ്പാക്കി. അതിന് പുറമേ 5.4 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവും ഒപ്പം അഞ്ച് വര്‍ഷത്തെ കുടിശ്ശികയും ഇതോടൊപ്പം നല്‍കും. 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണകളായിട്ടാണ് കുടിശ്ശിക നല്‍കുക.

1

സിദ്ദുവിന്റെ ഇടപെടല്‍ കൊണ്ട് ഒന്നൊഴിയാതെ എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ ക്യാപ്റ്റന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും വൈകാതെ തന്നെ നല്‍കി തുടങ്ങും. സ്വകാര്യ വൈദ്യുതി വാങ്ങുന്നതില്‍ പ്രകാശ് സിംഗ് ബാദല്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ പുനപരിശോധിക്കുന്നതാണ് അടുത്ത നയം. 2017ല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. നിലവില്‍ കനത്ത വൈദ്യുതി ബില്ലുകളാണ് പഞ്ചാബിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇതൊഴിവാക്കാനാണ് രാഹുല്‍ നിയോഗിച്ച കമ്മിറ്റി അമരീന്ദറിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ആംആദ്മി പാര്‍ട്ടി സമാന വാഗ്ദാനവുമായി പഞ്ചാബില്‍ കളം നിറഞ്ഞിട്ടുണ്ട്. അവരുടെ രാഷ്ട്രീയ പ്രചാരണത്തെ പൊളിക്കുക എന്ന ലക്ഷ്യവും അമരീന്ദറിന് മുന്നിലുണ്ട്. എത്രയും പെട്ടെന്ന് 300 യൂണിറ്റ് വൈദ്യുതി പഞ്ചാബില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കാനാണ് അമരീന്ദറിന്റെ ശ്രമം. കൃഷിയിടത്തില്‍ വരെ വലിയ വൈദ്യുതി ക്ഷാമമാണ് നേരിടുന്നത്. പവര്‍ കട്ട് കാരണം ജനങ്ങള്‍ ആകെ ബുദ്ധിമുട്ടാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുന്ന തരത്തിലേക്ക് ഈ പ്രശ്‌നം നീളുമെന്നാണ് രാഹുലിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. എട്ട് മണിക്കൂറോളം തടസ്സമില്ലാതെ വൈദ്യുതി കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് അമരീന്ദര്‍ പ്രഖ്യാപിച്ചു.

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam

    ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

    ഗുരുഗ്രന്ഥ് സാഹിബിലെ അക്രമവും പോലീസ് വെടിവെപ്പും സംബന്ധിച്ച വിഷയത്തില്‍ പുതിയ പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചിട്ടുണ്ട് അമരീന്ദര്‍. ജൂണ്‍ 23ന് പ്രകാശ് സിംഗ് ബാദലിനെയും ജൂണ്‍ 26ന് സുഖ്ബീര്‍ സിംഗ് ബാദലിനെയും ഇവര്‍ ചോദ്യം ചെയ്ത് കഴിഞ്ഞു. ഓഗസ്റ്റില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നീക്കം. ഈ വിഷയത്തില്‍ കൃത്യമായ അപ്‌ഡേറ്റുകള്‍ നല്‍കാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കമമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ ഡ്രഗ് നയമാണ് ക്യാപ്റ്റന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അമരീന്ദറിന്റെ നയങ്ങള്‍ പ്രതിപക്ഷമായ അകാലിദളിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

    ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+