'കോൺഗ്രസ് എന്റെ വാക്കുകളെ വളച്ചൊടിച്ചു'; അംബേദ്കർ വിവാദത്തിൽ പ്രതികരിച്ച് അമിത് ഷാ
ഡൽഹി: അംബേദ്കർ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയിൽ താൻ പറഞ്ഞ കാര്യം കോൺഗ്രസ് വളച്ചൊടിച്ചെന്നും അമിത് ഷാ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. " രാജ്യസഭയിൽ ഞാൻ നടത്തിയ അഭിപ്രായം അവർ ( കോൺഗ്രസ് ) വളച്ചൊടിച്ചു. മോദിജിയുടെ പ്രസംഗങ്ങളുടെ എഡിറ്റ് ചെയ്ത പതിപ്പാണ് അവർ ഉണ്ടാക്കിയത്. എന്റെ മുഴുവൻ പ്രസ്താവനയും ജനങ്ങൾക്ക് മുന്നിൽ വെയ്ക്കാൻ മാധ്യമങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ വരുന്നത് അംബേദ്കറുടെ ആശയങ്ങൾ പിന്തുടരുന്ന പാർട്ടിയിൽ നിന്നാണ് ", അദ്ദേഹം പറഞ്ഞു

കോൺഗ്രസ് സൈന്യത്തോടും സ്ത്രീകളോടും അനാദരവ് കാണിക്കുകയും രാജ്യം തകർക്കുകയിം വിദേശശക്തികൾക്ക് നൽകുകയും ചെയ്തു. ഈ സത്യം വെളിപ്പെട്ടപ്പോൾ ഇന്നലെ അവർ വസ്തുതകൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, അമിത് ഷാ പറഞ്ഞു. ഭരണഘടനയുടെ 75ാം വാർഷികത്തോട് അനുബന്ധിച്ചുനടന്ന ചർച്ചയിൽ അംബേദ്കറെ അനാദരിച്ചത് കോൺഗ്ര് ആണെന്ന് തെളിയിക്കപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു..
ബി ജെ പി അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം തങ്ങൾ അംബേദ്കറിന്റെ തത്വങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും സംവരണം ശക്തിപ്പെടുത്താൻ ബി ജെ പി പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞ അമിത് ഷാ കോൺഗ്രസിന്റെ ഈ നീചമായ ശ്രമത്തെ നിങ്ങൾ പിന്തുണയ്ക്കരുതായിരുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയോട് പറയാനുള്ളതെന്നും അമിത് ഷാ പറഞ്ഞു. അംബേദ്കറുടെ മരണത്തിനുശേഷവും അദ്ദേഹത്തെ പരിഹസിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും നെഹ്റുവിന്റെ അംബേദ്കറോടുള്ള വെറുപ്പ് എല്ലാവർക്കു അറിയാമെന്നും ഷാ പറഞ്ഞു.
കോൺഗ്രസ് അംബേദ്കറിനും അദ്ദേഹത്തിൻ്റെ ആദർശങ്ങൾക്കും എതിരാണെന്ന് ഷാ അവകാശപ്പെട്ടു. ഇന്നലെ മുതൽ കോൺഗ്രസ് വസ്തുകള്ഡ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു. കോൺഗ്രസ് അംബേദ്കർ വിരുദ്ധമാണ്. അത് സംവരണത്തിവനും ഭരണഘടനയ്ക്കും എതിരാണ്. കോൺഗ്രസ് സവർക്കറെയും അപമാനിച്ചുയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടനാ മൂല്യങ്ങൾ ലംഘിച്ചു, അദ്ദേഹം പറഞ്ഞു.
അമിത് ഷാ അംബേദ്കറെ അപമാനിച്ചുവെന്ന് പറഞ്ഞ് പ്രതിഷേധം ഉയരുന്നതിനിടെയാണ് വിശദീകരണവുമായി അമിത് ഷാ രംഗത്ത് എത്തിയത്. അംബേദ്കറുടെ പേര് ആവർത്തിക്കുന്നത് കോൺഗ്രസ് ഒരു ഫാഷൻ ആക്കി എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. അംബേദ്കർ എന്ന് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചിരുന്നെങ്കിൽ അവർക്ക് സ്വർഗം ലഭിക്കുമായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിമർശനം ഉയർന്നു.












Click it and Unblock the Notifications