ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ ബോംബ്: നീക്കം അബു ദുജാനയുടെ മരണത്തിനുള്ള പ്രതികാരം, ഭീഷണിക്കത്ത്!!

  • Posted By:
Subscribe to Oneindia Malayalam

വരാണസി: ഉത്തര്‍പ്രേദേശില്‍ ട്രെയിനില്‍ നിന്ന് ബോംബ് കണ്ടെടുത്തു. അമേഠി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അമൃത്സറിലേയ്ക്കുള്ള അകല്‍ തക്ത് എക്സ്പ്രസ് അമേഠി സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. തീവ്രത കുറഞ്ഞ സ്ഫോടക വസ്തുവാണ് ട്രെയിനില്‍ നിന്ന് കണ്ടെടുത്തത്. രാജ്യം 70ാം സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

സംഭവത്തോടെ ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ ഒഴിപ്പിച്ച് പരിശോധന നടത്തുകയും ചെയ്തു. സ്ഫോടക വസ്തുവിനൊപ്പം മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഒരു കത്തും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ദുജാനയുടെ വധത്തിനുള്ള പ്രതികാരമാണെന്ന സന്ദേശമാണ് കത്തിലുണ്ടായിരുന്നത്.
സ്ഫോടക വസ്തു നിര്‍വീര്യമാക്കിയതായി റെയില്‍വേ എസ് പി സൗമിത്ര യാദവ് വ്യക്തമാക്കി. മുതിര്‍ന്ന ലഷ്കര്‍ ഇ ത്വയ്ബ ഭീകരനായ അബു ദുജാനയെ ജമ്മു കശ്മീരില്‍ വച്ച് സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ സൈന്യം വധിക്കുകകായിരുന്നു. സൈന്യം നടത്തിയ നിര്‍ണ്ണായക ഓപ്പറേഷനിലായിരുന്നു പാക് പൗരനായ ദുജാനയെ വധിച്ചത്. ദക്ഷിണ കശ്മീരില്‍ വച്ച് സൈന്യവും കശ്മീര്‍ പോലീ‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് വധിച്ചത്.

 train-17

പാകിസ്താനിലെ ജില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ നിന്നുള്ള അബു ദുജാന 2010 മുതല്‍ ജമ്മു കശ്മീരില്‍ ഭീകരര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 2016ല്‍ സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പാമ്പോര്‍ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ അബു ദുജാനയാണെന്ന് ചില സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു.

English summary
A low-intensity bomb was on Wednesday night found in Amritsar-bound Akal Takht Express in Uttar Pradesh's Amethi.
Please Wait while comments are loading...