കൊവിഡ് കൂടുന്നു, ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം; അടുത്തയാഴ്ച രാജ്യവ്യാപക മോക് ഡ്രില്‍
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ആരോഗ്യ മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നിര്‍ദേശം. ജാഗ്രത പാലിക്കാനും കൊവിഡ് മാനേജ്‌മെന്റിന് തയ്യാറാകാനും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും പ്രിന്‍സിപ്പല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമായും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങളും ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ കേസുകളും നിരീക്ഷിച്ച് അടിയന്തര ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയണം യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. സംസ്ഥാനങ്ങള്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം.

കൊവിഡ് പ്രതിരോധത്തിന് മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരേണ്ടതുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. ഏപ്രില്‍ 10, 11 തീയതികളില്‍ എല്ലാ ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെയും മോക്ക് ഡ്രില്ലുകള്‍ നടത്തണം എന്നും ഏപ്രില്‍ 8, 9 തീയതികളില്‍ ജില്ലാ ഭരണകൂടങ്ങളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ലോകാരോഗ്യസംഘടനയുടെ നിര്‍ദേശ പ്രകാരം നിലവില്‍ ഒരു കൊവിഡ് വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മറ്റ് ആറ് വകഭേദങ്ങള്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. രാജ്യത്തും ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളും ആണ് വ്യാപിക്കുന്നത്. ഒമിക്രോണ്‍ എക്‌സ്ബിബി 1.1.16 ന്റെ വ്യാപനം ഫെബ്രുവരിയിലെ 21.6 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 35.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
എന്നാല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതിന്റെ ആവശ്യം വരുന്നില്ല. മരണനിരക്ക് വര്‍ധിച്ചതിന്റെ തെളിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും യോഗത്തിന് ശേഷം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളും പരിശോധനകള്‍ കൂട്ടണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ടെസ്റ്റുകളില്‍ ആര്‍ടിപിസിആറിന്റെ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
മാര്‍ച്ച് 17 ന് പ്രതിദിനം 571 കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നിടത്ത് നിന്ന് ഏപ്രില്‍ 6 ന് 6050 രോഗികള്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകളുടെ ക്രമാനുഗതമായ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 7 ന് അവസാനിക്കുന്ന ആഴ്ചയില്‍ 3.02 ശതമാനം വരെയാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി എന്നും മന്ത്രി അറിയിച്ചു. ആശുപത്രി കിടക്കകളുടെ ലഭ്യത, ഓക്‌സിജന്‍ സൗകര്യം എന്നിവ ഉറപ്പാക്കണം.












Click it and Unblock the Notifications