Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കൊപ്പം വേദി പങ്കിടാന്‍ പവാര്‍, ഒപ്പം അജിതും ഷിന്‍ഡെയും; മഹാരാഷ്ട്രയില്‍ അടുത്ത നാടകമോ?

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാന്‍ എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ലോകമാന്യ തിലക് സ്മാരക ട്രസ്റ്റിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ ആണ് മോദിയും പവാറും ഒന്നിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് ജേതാവായി പ്രധാനമന്ത്രിയെ ആണ് തിരഞ്ഞെടുത്തത്.

ലോകമാന്യ തിലകിന്റെ 103-ാം ചരമവാര്‍ഷികമായ ഓഗസ്റ്റ് ഒന്നിന് തിലക് സ്മാരക മന്ദിര് ട്രസ്റ്റ് പ്രധാനമന്ത്രിക്ക് അവാര്‍ഡ് നല്‍കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദീപക് തിലക് പറഞ്ഞു. ഈ ചടങ്ങിലേക്കാണ് ശരദ് പവാറിനെ ക്ഷണിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും എന്നാണ് വിവരം.

PAWAR

ബി ജെ പിയുടെ ചരടുവലിക്ക് പിന്നാലെ എന്‍ സി പിയെ പിളര്‍ത്തി അജിത് പവാറും എം എല്‍ എമാരും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ബി ജെ പി നേതാക്കള്‍ക്കും അജിത് പവാറിനുമൊപ്പം ഒരു വേദിയിലേക്ക് ശരദ് പവാര്‍ വരാനിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഗുജറാത്ത് രാഷ്ട്രീയത്തിലെ തന്റെ ആദ്യകാലത്ത് ശരദ് പവാര്‍ ആണ് തന്നെ കൈപിടിച്ചു നടത്തിയത് എന്ന് 2016 ലെ ഒരു പരിപാടിക്കിടെ മോദി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

ഈ മാസം ആദ്യമാണ് അജിത് പവാറും 8 എന്‍ സി പി എം എല്‍ എമാരും മര്‍ഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നത്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അജിത് പവാര്‍ നിലവില്‍ ഉപമുഖ്യമന്ത്രിയാണ്. 53 എന്‍ സി പി എം എല്‍ എമാരില്‍ 40 പേര്‍ തന്നെ പിന്തുണക്കുന്നുണ്ട് എന്നാണ് അജിത് പവാറിന്റെ അവകാശവാദം. അതേസമയം നരേന്ദ്ര മോദിയുടെ പരമോന്നത നേതൃത്വത്തിനും പൗരന്മാരില്‍ ദേശസ്നേഹം ഉണര്‍ത്തുന്നതിനുമുള്ള അംഗീകാരമായാണ് ഈ വര്‍ഷത്തെ ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് നല്‍കിയത്.

ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന് കീഴില്‍ ഇന്ത്യ പുരോഗതിയുടെ പടവുകള്‍ കയറി എന്നും ട്രസ്റ്റ് വിലയിരുത്തി. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ്‍മൂര്‍ത്തി എന്നിവരാണ് മുന്‍കാലങ്ങളില്‍ ഈ പുരസ്‌കാരങ്ങള്‍ നേടിയത്. അതേസമയം മോദിക്കൊപ്പം പവാര്‍ വേദി പങ്കിടുന്നതിനെ ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്.

ബി ജെ പിക്കും മോദിക്കുമെതിരെ 2024 ല്‍ വിശാല പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണ് ശരദ് പവാര്‍. എന്നാല്‍ സ്വന്തം അനന്തരവന്‍ തന്നെ പാര്‍ട്ടി പിളര്‍ത്തി മറുകണ്ടം ചാടിയതിന്റെ ഷോക്കിലാണ് അദ്ദേഹം. അതിനിടയിലാണ് മോദിയുമായി വേദി പങ്കിടാനുള്ള അവസരം വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+