അടിയൊഴുക്ക് ഭയന്ന് യെഡിയൂരപ്പ: ലിംഗായത്ത് നേതാക്കളുമായി നിർണ്ണായക കൂടിക്കാഴ്ച; ബിജെപിയ്ക്ക് താക്കീത്...
ബെംഗളൂരു: കർണ്ണാടകത്തിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെ ലിംഗയാത്ത് നേതാക്കളെ കണ്ട് മുഖ്യമന്ത്രി യെഡിയൂരപ്പ. ബെംഗളൂരുവിലെ നിരവധി മഠാധിപതികളെയാണ് യെഡിയൂരപ്പ സന്ദർശിച്ചിട്ടുള്ളത്. ജൂലൈ അവസാനത്തോടെ കർണ്ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പയെ നീക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായതിന് പിന്നാലെ തനിക്കുന്ന പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർണ്ണായക കൂടിക്കാഴ്ച.
സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

സംസ്ഥാനത്തെ ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന വീരശൈവ- ലിംഗായത്ത് സമുദായങ്ങളാണ് ബിജെപിയുടെ ശക്തികേന്ദ്രമായി കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ ഈ സമുദായങ്ങളിൽ നിന്നുള്ള മത- രാഷ്ട്രീയ നേതാക്കളെ നേരിൽക്കണ്ട് പിന്തുണ ഉറപ്പാക്കാനാണ് യെഡിയൂരപ്പയുടെ സന്ദർശനമെന്നാണ് വിലയിരുത്തുന്നത്. യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ് ഇവരിൽ പലരും. പാർട്ടിയുടെ നീക്കത്തിൽ ഇവർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

യെഡിയൂരപ്പയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള ഏതൊരു നീക്കവും ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വീര സോമേശ്വര ശിവാചാര്യ സ്വാമിയുടെ പ്രതികരണം. "രാഷ്ട്രീയത്തിൽ സംഘർഷം സാധാരണമാണ്, ആരെങ്കിലും എന്തെങ്കിലും പറയട്ടെ, പക്ഷേ ബി എസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി തുടരുമെന്നും കാലാവധി പൂർത്തിയാക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇതിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പാർട്ടിക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും," എന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം ലിംഗായത്ത് സമുദായമാണ് മുഖ്യമന്ത്രിയ്ക്ക് പിന്നിലെന്ന് കോൺഗ്രസ് നേതാവും അഖിലേന്ത്യാ വീരശൈവ മഹാസഭാ മേധാവിയുമായ ഷമാനൂർ ശിവശങ്കരപ്പ പറഞ്ഞു. ബിജെപിയിലെ അധികാരമാറ്റത്തെക്കുറിച്ചുള്ള സംസ്ഥാന ബിജെപി മേധാവിയുടെ ശബ്ദരേഖ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ചില നേതാക്കൾ ബിജെപി ദേശീയ ഉപാധ്യക്ഷൻ ജെപി നഡ്ഡയെ കണ്ട് പരാതി ഉന്നയിച്ചിരുന്നു. ടൂറിസം മന്ത്രി സിപി യോഗേശ്വർ ഉൾപ്പെടെയുള്ള നേതാക്കളാണ് യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. കർണ്ണാടകത്തിൽ ബിജെപി സർക്കാരല്ല ഭരിക്കുന്നതെന്നും ത്രികക്ഷി ഭരണമാണ് നടക്കുന്നതെന്നും യെഡിയൂരപ്പ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത് കോൺഗ്രസിനെയും ജെഡിഎസിനെയും പ്രീതിപ്പെടുത്തിക്കൊണ്ടാണെന്നും നേതാക്കൾ ആരോപിക്കുന്നു. കൂടാതെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ബിവൈ വിജയേന്ദ്ര അമിതമായി ഇടപെടുന്നതിനെക്കുറിച്ചും ആരോപണമുയർത്തിയിരുന്നു.

ജഗദീഷ് ഷെട്ടാറിനോടും ഈശ്വരപ്പയോടുമല്ലാതെ മറ്റാരോടും പറയരുത്. പുതിയൊരു ടീം ഉണ്ടാകാൻ പോകുന്നു. പേടിക്കേണ്ടതില്ല. ഇത് നമ്മുടെ കയ്യിലാണ്. മൂന്ന് പേരുകളാണ് ദില്ലിയിൽ നിന്ന് ഉയർന്നുവരുന്നതെന്നും 47 സെക്കന്റ് ദൈർഘ്യമുള്ള ശബ്ദരേഖയിൽ പറയുന്നു. എന്നാൽ പുറത്തുവന്ന ശബ്ദരേഖ വ്യാജമാണെന്നാണ് കർണ്ണാടക ബിജെപി തലവൻ നളിൻകുമാർ കട്ടീലിന്റെ വാദം. നേതൃമാറ്റത്തിന് സാധ്യതയില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറയുന്നു.

47 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ ആരോടെങ്കിലും പറയുന്നു: "ആരോടും പറയരുത്. ഈശ്വരപ്പയും ജഗദീഷ് ഷെട്ടാറും ഇല്ലാതെ ഒരു പുതിയ ടീം ഉണ്ടാകും. വിഷമിക്കേണ്ട, അത് ഞങ്ങളുടെ കൈകളിലാണ്. മൂന്ന് പേരുകളുണ്ട്, അത് ദില്ലിയിൽ നിന്ന് വരുന്നു . "
സംസ്ഥാന ബിജെപി മേധാവി നളിങ്കുമാർ കതീൽ ഇത് വ്യാജമെന്ന് വിളിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾ തള്ളിക്കളയുകയും ചെയ്തു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഈ മാസം യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications