കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല വാര്‍ത്ത വരും; അയോധ്യയില്‍ പ്രവചനവുമായി യോഗി, കോടതി വിധി പറയാനിരിക്കെ

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ, വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവര്‍ക്കും നല്ല വാര്‍ത്ത വരും എന്നാണ് അദ്ദേഹം പറഞ്ഞത്. നാമെല്ലാം രാമഭക്തരാണെന്നും അതാണ് നമ്മുടെ ശക്തിയെന്നും പറഞ്ഞ യോഗി നല്ല വാര്‍ത്ത വരുമെന്ന് കരുതുന്നുവെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Yogi

എന്നാല്‍ അദ്ദേഹം കൂടുതല്‍ വിശദീകരിച്ചില്ല. രാമനില്‍ നിന്ന് ആവേശം ഉള്‍ക്കൊള്ളണമെന്നും രാജ്യനിര്‍മിതിക്ക് സംഭാവനകള്‍ ചെയ്യണമെന്നും യോഗി പറഞ്ഞു. പക്ഷേ, അദ്ദേഹം അയോധ്യയിലെ രാമക്ഷേത്രം എന്ന് എടുത്തുപറഞ്ഞില്ല.

വിവാദ ഭൂമിയുടെ അധികാര തര്‍ക്ക വിഷയത്തില്‍ അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതിയില്‍ നടക്കുകയാണ്. എല്ലാ കക്ഷികളോടും അന്തിമ സത്യവാങ്മൂലം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം വിധി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണിയുമായി ഇന്ത്യ; 1600 കോടിയുടെ കരാര്‍ റദ്ദാക്കുംപാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണിയുമായി ഇന്ത്യ; 1600 കോടിയുടെ കരാര്‍ റദ്ദാക്കും

നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് അടുത്ത മാസം വിരമിക്കുകയാണ്. അതിന് മുമ്പുതന്നെ വിധി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ മാസം എല്ലാ കക്ഷികളും സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസിലെ രേഖകളും തെളിവുകളും സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാകും വിധി പ്രഖ്യാപിക്കുക. ഈ സാഹചര്യം നിലനില്‍ക്കവെയാണ് എല്ലാവര്‍ക്കും നല്ല വര്‍ത്താ വരുമെന്ന് യോഗി ഗൊരഖ്പൂരില്‍ ഒരു പരിപാടിക്കിടെ പറഞ്ഞത് ദേശീയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായത്.

English summary
Amid the Hearing of Ayodhya Case, UP CM Yogi Says Good News Awaits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X