Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപി-എഐഎഡിഎംകെ സഖ്യം? സൂചന നല്‍കി അമിത് ഷാ

ചെന്നൈ: 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞടുപ്പില്‍ സഖ്യം രൂപീകരിക്കുന്നതിനായി ബി ജെ പിയും എ ഐ എ ഡി എം കെയും ഔപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എഐഎഡിഎംകെയുടെ ഉന്നതതല പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയതിന് മൂന്ന് ദിവസത്തിന് പിന്നാലെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ ആഴ്ച ആദ്യം അമിത് ഷായുമായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു. എന്നാല്‍ ഇത് നിരാകരിക്കുന്നതാണ് അമിത് ഷായുടെ പ്രതികരണം. ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ കൂടിക്കാഴ്ച സംബന്ധിച്ച പുകമറ നീക്കിയത്.

Amit Shah

'തമിഴ്നാിനെ സംബന്ധിച്ചിടത്തോളം എഐഎഡിഎംകെയിലെ ഞങ്ങളുടെ സുഹൃത്തുക്കളും ബിജെപിയിലെ നേതാക്കളും സംസാരിക്കുന്നുണ്ട്. ഒരു തീരുമാനത്തിലെത്തുമ്പോള്‍ ഞങ്ങള്‍ അത് പരസ്യമാക്കും,' അമിത് ഷാ പറഞ്ഞു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഡിഎംകെ സര്‍ക്കാരിന്റെ പതനത്തിനും അധികാരത്തിലേക്കുള്ള പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ വരവിനും സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുടെ ഈ പരാമര്‍ശം ബിജെപി, എഐഎഡിഎംകെയെ സഖ്യ സര്‍ക്കാരിനായി സമ്മര്‍ദ്ദത്തിലാക്കും എന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായി. എടപ്പാടി പളനിസ്വാമി പാര്‍ട്ടി നടത്തുന്ന രീതിയില്‍ അസ്വസ്ഥനായ മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് കെ എ സെങ്കോട്ടയ്യനെ അമിത് ഷാ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. നേരത്തെ സഖ്യത്തിലുണ്ടായിരുന്ന ബിജെപിയും എഐഎഡിഎംകെ 2023 ലാണ് വേര്‍പിരിഞ്ഞത്.

എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയും ബിജെപിയും വീണ്ടും ഒന്നിച്ചേക്കും എന്നാണ് വിവരം. ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് സഖ്യം ഉറപ്പിക്കാനുള്ള തീരുമാനത്തിലെത്തുമെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഏപ്രില്‍ 6 ന് രാമേശ്വരം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിപക്ഷ നേതാവ് പളനിസ്വാമി സ്വാഗതം ചെയ്‌തേക്കാമെന്നും അവര്‍ പറഞ്ഞു.

''തിരഞ്ഞെടുപ്പിന് ആറ് മുതല്‍ എട്ട് മാസം വരെ മുമ്പെങ്കിലും സഖ്യം രൂപപ്പെടുത്തണമെന്നാണ് ബിജെപിക്കുള്ളിലെ ചിന്ത. ഗണിതശാസ്ത്രപരമായ ശക്തി പലതവണ തെളിയിക്കപ്പെട്ടിട്ടുള്ള ഒരു ഏകീകൃത യൂണിറ്റാണ് ഡിഎംകെ സഖ്യം. നമ്മുടെ തന്ത്രങ്ങളില്‍ നമ്മള്‍ വേഗത്തിലായിരിക്കണം,'' പാര്‍ട്ടി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നടന്‍ വിജയിയുടെ ടിവികെ, ഡിഎംകെയുടെ പ്രധാന എതിരാളിയായി സ്വയം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

Take a Poll

അതിനാല്‍ തന്നെ സഖ്യം അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇരു പാര്‍ട്ടികള്‍ക്കും അത്യാവശ്യമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ടി ടി വി ദിനകരന്‍, ഒ പനീര്‍ശെല്‍വം തുടങ്ങിയ വിമതരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ തയ്യാറല്ലെന്നും ബിജെപി തങ്ങളുടെ പാര്‍ട്ടി തീരുമാനത്തെ മാനിക്കണമെന്നും എ ഐ ഡി എം കെ ബിജെപിയെ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+