Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത് പവാറുമായി അമിത് ഷായുടെ രഹസ്യ യോഗം? അങ്ങനെ എല്ലാ കാര്യങ്ങളും പുറത്തുപറയാനാവില്ലെന്ന് മറുപടി!!

മുംബൈ: കോണ്‍ഗ്രസിനെയും ശിവസേനയെയും ഞെട്ടിച്ച് ശരത് പവാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കൂടിക്കാഴ്ച്ച സ്ഥിരീകരിക്കാനോ തള്ളാനോ അമിത് ഷാ തയ്യാറായില്ല. അങ്ങനെ എല്ലാ കാര്യവും പുറത്തുപറയാനാവില്ലെന്നാണ് അമിത് ഷായുടെ മറുപടി. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച്ച വലിയ പ്രാധാന്യം നേടുന്നത്. കൊവിഡ് പ്രശ്‌നത്തില്‍ അടക്കം ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന മഹാവികാസ് അഗാഡി സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുകയാണ്.

1

അഹമ്മദാബാദിലെ ഒരു ഫാം ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും പങ്കെടുത്തതായിട്ടാണ് സൂചന. നിലവില്‍ എന്‍സിപിയുടെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വലിയ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. അംബാനി കേസില്‍ ഉള്‍പ്പെട്ട മുംബൈ പോലീസ് മുന് കമ്മീഷണറായ പരംബീര്‍ സിംഗ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബാറുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും എല്ലാ മാസവും നൂറ് കോടി രൂപ പിരിച്ച് തരണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നുവെന്ന് പരംബീര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അനില്‍ ദേശ്മുഖ് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

അദ്ദേഹത്തിനെതിരെ കേന്ദ്രം ശക്തമായ അന്വേഷണം നടത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അനില്‍ ദേശ്മുഖ് രാജിവെക്കേണ്ടതില്ലെന്നാണ് ശരത് പവാറിന്റെ നിലപാട്. ഗുജറാത്തില്‍ നിന്നുള്ള രണ്ടുള്ള വലിയ ബിസിനസുകാരുമായിട്ടായിരുന്നു ഇവരുടെ ചര്‍ച്ചയെന്നും സൂചനയുണ്ട്. ഇവര്‍ മോദിയുമായും അമിത് ഷായും അടുത്ത ബന്ധമുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച്ച വൈകീട്ടാണ് ഈ കൂടിക്കാഴ്ച്ച നടന്നതെന്നാണ് സൂചന. ഡിന്നര്‍ നയതന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ എന്‍സിപി വക്താവ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നത് ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അങ്ങനൊരു കൂടിക്കാഴ്ച്ചയേ നടന്നിട്ടില്ലെന്ന് നവാബ് മാലിക്ക് പറയുന്നു. വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സച്ചിന്‍ വാസെ കേസില്‍ എടിഎസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ഇവര്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്. പത്താനില്‍ നിന്ന് കിഷോര്‍ തക്കര്‍ എന്നയാളെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി കാര്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനാണ് സച്ചിന്‍ വാസെ. അതേസമയം ഈ കേസില്‍ ശക്തമായ നടപടിയുണ്ടാവാന്‍ മഹാവികാസ് അഗാഡി സര്‍ക്കാരില്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+