കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂര്‍ഖാ ലാന്‍ഡ്: വിവാദ പരാമര്‍ശങ്ങള്‍ നടത്തി കൈ പൊള്ളിക്കരുത്..അമിത് ഷായുടെ നിര്‍ദ്ദേശം

ഡാര്‍ജിലിങ് കുന്നുകള്‍ കത്തിപ്പടരുമ്പോള്‍ വിവാദ പ്രസ്താവനകള്‍ പാടില്ല

  • By Anoopa
Google Oneindia Malayalam News

കല്‍ക്കത്ത: ഗൂര്‍ഖാ ലാന്‍ഡ് വിഷയത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തി കൈ പൊള്ളിക്കരുതെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കന്‍മാര്‍ക്ക് അമിത് ഷായുടെ നിര്‍ദ്ദേശം. വിഷയത്തില്‍ ആവശ്യമില്ലാത്ത പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ഡാര്‍ജിലിങ് കുന്നുകള്‍ പ്രക്ഷോഭത്തീയില്‍ കത്തുമ്പോള്‍ അനാവശ്യ പരാമര്‍ശങ്ങള്‍ വേണ്ട എന്നാണ് അമിത് ഷായുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗൂര്‍ഘാ ലാന്‍ഡ് എന്ന ആശയത്തെ പിന്തുണക്കുന്നില്ലെന്നും ഭാഷയുടേയോ സമുദായത്തിന്റെയോ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളോട് യോജിക്കുന്നില്ലെന്നുമായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും ഒഴിഞ്ഞുനിക്കണം എന്നാണ് ബിജെപി ദേശീയ നേതാക്കള്‍ സംസ്ഥാന നേതാക്കന്മാരോട് ആവശ്യപ്പെടുന്നത്.

amit-shah

പ്രത്യക ഗൂര്‍ഖാ ലാന്‍ഡ് എന്ന ആവശ്യമുന്നയിച്ചാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. തെലുങ്കാന പ്രക്ഷോഭത്തിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പ്രത്യേക സംസ്ഥാനരൂപീകരണ വാദികള്‍ പ്രക്ഷോഭം ശക്തമാക്കുന്നത്. പശ്ചിമബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്റ് രൂപീകരിയ്ക്കാന്‍ പതിറ്റാണ്ടുകളായി സമരം നടത്തുന്ന ഗുര്‍ഖാ ജനമുക്തി മോര്‍ച്ച് (ജിജെഎം) തങ്ങളുടെ പ്രക്ഷോഭം ശക്തമാക്കിരിക്കുകയാണ്. ഗൂര്‍ഖാ ലാന്‍ഡ് എന്ന സ്വപ്നം നേടാനായി ജയിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന പോരാട്ടത്തിന് തയ്യാറാവേണ്ടതുണ്ടെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും ആഹ്വാനം ചെയ്തിരുന്നു.

English summary
Amit Shah Summons Bengal BJP Leaders for Saying no to Gorkhaland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X