കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: സുപ്രീംകോടതി ചേരും മുമ്പ് അടിയന്തര യോഗം വിളിച്ച് അമിത് ഷാ; മോഹന്‍ ഭഗവതും ദല്‍ഹിയിലേക്ക്

അയോധ്യ കേസില്‍ അന്തിമ വിധി സുപ്രീംകോടതി പ്രഖ്യാപിക്കാനിരിക്കെ ബി.ജെ.പി അടിയന്തര നേതൃയോഗം വിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസില്‍ അന്തിമ വിധി സുപ്രീംകോടതി പ്രഖ്യാപിക്കാനിരിക്കെ ബിജെപി അടിയന്തര നേതൃയോഗം വിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാവിലെ 10 മണിക്ക് ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തുന്ന അമിത് ഷാ യോഗ ശേഷം ബിജെപി നിലപാടുകള്‍ സംബന്ധിച്ച് മാധ്യമങ്ങളെ കണ്ടേക്കും. എന്നാല്‍ ഇക്കാര്യം ഉറപ്പായിട്ടില്ല.

1

ഇന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും ദല്‍ഹിയിലെത്തുന്നുണ്ട്.

രാവിലെ പത്തരയ്ക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. നിലവില്‍ സുപ്രീംകോടതിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുപ്രീംകോടതിയിലേക്കുള്ള എല്ലാ റോഡുകളും അടച്ച പൊലീസ് ജഡ്ജിമാര്‍ക്കും അധിക സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം മാധ്യമപ്രവര്‍ത്തകരെ കോടതിയിലേക്ക് രാവിലെ തന്നെ പ്രവേശിപ്പിച്ചിട്ടുണ്ട്.

തര്‍ക്കഭൂമി സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില നേരിട്ട് വിലയിരുത്തിയ ശേഷമാണ് കോടതി അവധി ദിവസമായ ശനിയാഴ്ച വിധി പ്രഖ്യാപിക്കുമെനന് ഇന്നലെ രാത്രി സുപ്രീംകോടതി അധികൃതര്‍ അറിയിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്ിഎ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് വിധി പ്രഖ്യാപിക്കുക.

English summary
Amit shah to convene bjp meeting today in bjp head quarters ahead of sc verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X