Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത ജയിലിലായി; 'അമ്മ' സിനിമയുടെ കൈ്ലമാക്‌സ് മാറ്റുന്നു

മുംബൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ ആധാരമാക്കി അണിയറയില്‍ ഒരുങ്ങുന്ന അമ്മ എന്ന സിനിമയുടെ ക്ലൈമാക്‌സ് പൊളിച്ചെഴുതുന്നു. അപ്രതീക്ഷിതമല്ലെങ്കിലും സിനിമയുടെ അണിയറക്കാര്‍ കണക്കു കൂട്ടിയതിന് വിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചതിനാലാണ് ക്ലമാക്‌സില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഫൈസല്‍ സെയ്ഫ് പറയുന്നു.

ഫൈസല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരിക്കിയിരിക്കുന്നത്. ഏകദേശം 70 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. അതിനിടയിലാണ് ജയലളിത ജയിലിലാകുന്നത്. ഈ അവസരത്തില്‍ മികച്ചൊരു ക്ലൈമാക്‌സോടുകൂടി ചിത്രം പുറത്തിറക്കാന്‍ കഴിയുകയാണെങ്കില്‍ തകര്‍പ്പന്‍ വിജയം നേടാന്‍ സാധിക്കുമെന്ന ആലോചനയാണ് സംവിധായകനെ ക്ലൈമാക്‌സ് മാറ്റാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് വിവരം.

jayalalitha

അതേസമയം, ജയലളിത ജയിലിലാകുന്നത് ക്ലൈമാക്‌സ് ആവുകയാണെങ്കില്‍ ചിത്രം തമിഴ്‌നാട്ടില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഒരേസമയം ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കന്നട നടി രാഗിണി ദ്വിവേദിയാണ് ജയലളിതയുടേത് എന്ന് തോന്നിക്കുന്ന കഥാപാത്രമായി സിനിമയില്‍ നായികയാകുന്നത്.

ജയലളിതയെന്നു തോന്നിക്കുന്ന കഥാപാത്രങ്ങള്‍ പല തമിഴ് സിനിമകളിലും മുന്‍പും ഉണ്ടായിട്ടുണ്ട്. പലതും ആക്ഷേപഹാസ്യ കഥാപാത്രങ്ങളായിരുന്നു. നേരത്തെ, മോഹന്‍ലാല്‍ ഐശ്വര്യറായി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഇരുവര്‍ എന്ന ചിത്രം എംജിആറിന്റെയും ജയലളിതയുടെയും ജീവിതകഥയാണ് പറയുന്നത്. അമ്മയെന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്ന ഫൈസല്‍ സെയ്ഫ് അടുത്തിടെ സംവിധാനം ചെയ്ത മെ ഹൂം രജനീകാന്ത് എന്ന ചിത്രം തടയണമെന്ന് ആവശ്യപ്പെട്ട് രജനീകാന്ത് കോടതിയെ സമീപിച്ചിത് വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+