ഇന്‍സ്റ്റഗ്രാം റീലിനുവേണ്ടി റെയില്‍വേ ട്രാക്കിലൂടെ കൗമാരക്കാരന്‍; പിന്നില്‍ ട്രെയിന്‍; ഒടുവില്‍
തെലങ്കാന: തീവണ്ടിയുടെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റാഗ്രാം റീല്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ച കൗമാരക്കാന് ഗുരുതര പരിക്ക്.തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അജയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്‍സ്റ്റഗ്രാം വീഡിയോ എടുക്കാന്‍ അജയ് ഓടുന്ന ട്രെയിന്‍ പശ്ചാത്തലമാക്കാന്‍ വേണ്ടി ട്രാക്കിലൂടെ നടക്കുകയായിരുന്നു.
തെറിച്ചുവീണ അജയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ട്രാക്കില്‍ കിടക്കുന്ന അജയിയെ കണ്ട റെയില്‍വേ ഗാര്‍ഡ് ആംബുലന്‍സിനെ വിളിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

റെയില്‍വേ ട്രാക്കുകള്‍ പോലുള്ള അപകടകരമായ സ്ഥലങ്ങളില്‍ ഇന്‍സ്റ്റാഗ്രാം റീലുകളുണ്ടാക്കാനും സെല്‍ഫിയെടുക്കാനും ശ്രമിക്കുന്നത് മൂലം ഇതിന് മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴും ട്രെയിനിന്റെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴും ഒക്കെ ധാരാളം പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ
ഇന്‍സ്റ്റഗ്രാം വീഡിയോ എടുക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചിരുന്നു. തമിഴ്‌നാട്ടിലായിരുന്നു സംഭവം. 18 നും 24 നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവാക്കളാണ് എഗ്മോര്‍ - വില്ലുപുരം ഭാഗത്തുനിന്ന് ഇന്‍സ്റ്റാഗ്രാം റീല്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതിനിടെ ചെങ്കല്‍പട്ടിനടുത്ത് പാസഞ്ചര്‍ ട്രെയിന്‍ പാഞ്ഞുകയറി മരിച്ചത്.












Click it and Unblock the Notifications