ശരീരത്തിൽ ഇരുമ്പ് കുറയുന്നു... തകരുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ
Synopsisഅനീമിയ ആരോഗ്യ പ്രശ്നം മാത്രമല്ല, സാമൂഹിക പ്രശ്നം കൂടിയാണ്. സമ്പദ് ഘടനയുടെ താളം തെറ്റിക്കുന്നതില്‍ അനീമിയ പ്രധാന കാരണമാകുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
സ്ത്രീകളിലും കുട്ടികളിലും സാധാരണ കണ്ടു വരുന്ന പ്രശ്നമാണ് അനീമിയ. എന്നാല്‍ മുഴുവന്‍ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും അനീമിയ വില്ലനാകുന്നുവെന്ന് പുതിയ കണ്ടെത്തല്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യാക്കാര്ക്കുണ്ടായി കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മുഖ്യ കാരണം ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന അനീമിയ ആണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2015ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഡിസീസ് സര്‍വെ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
അനീമിയ ആരോഗ്യ പ്രശ്നം മാത്രമല്ല, സാമൂഹിക പ്രശ്നം കൂടിയാണ്. സമ്പദ് ഘടനയുടെ താളം തെറ്റിക്കുന്നതില്‍ അനീമിയ പ്രധാന കാരണമാകുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, വൃത്തിയില്ലായ്മ തുടങ്ങിയവയാണ് അനീമിയയ്ക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.

അനീമിയ ഇന്ത്യക്കാരുടെ ജോലി ചെയ്യാനുള്ള കഴിവ് കുറയ്ക്കുന്നുവെന്നും അതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്നുവെന്നുമാണ് പറയുന്നത്. ഇന്ത്യയില്‍ 10.56 ശതമാനമാണ് അനീമിയ. ഇത് റഷ്യയുടെ രണ്ടിരട്ടിയും ചൈനയുടെ മൂന്നിരട്ടിയുമാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിക്സ് രാജ്യങ്ങള്‍ അനീമിയ ബാധയില്‍ മുന്നിലാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 2005നെ അപേക്ഷിച്ച് ഇന്ത്യയില്‍ അനീമിയ മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ 2015ല്‍ 23 ശതമാനം കുറവ് വന്നിട്ടുണ്ട്. എന്നിട്ടും അനീമിയ ബാധയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെയാണ്.
മൂന്നു വയസില്‍ താഴെ പ്രായമുള്ളവരും സ്ത്രീകളുമാണ് ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയയുടെ ഇരകള്‍. 78. 9 ശതമാനം കുട്ടികളും 55 ശതമാനം സ്ത്രീകളും ഇന്ത്യയില്‍ അനീമിയയുടെ ഇരകളാണ്. 24 ശതമാനം പുരുഷന്മാരിലും അനീമിയ കണ്ടു വരുന്നു. ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ ജോലി ചെയ്യാനുള്ള കഴിവിനെ ബാധിക്കുന്നതിനാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് രാജ്യത്തിന്റെ വികസനത്തെ തന്നെ ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ആയാസം വേണ്ട ജോലി ചെയ്യുന്നവരിലെ അനീമിയ 15 ശതമാനം ഉദ്പാദനക്കുറവിന് കാരണമാകുന്നുവെന്നും പഠനങ്ങള്‍. അനീമിയകാരണം 0.9 ശതമാനം കുറവ് ജിഡിപിയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
അനീമിയ കാരണം 50 ശതമാനത്തോളം ഗര്‍ഭിണികളാണ് ഇന്ത്യയില്‍ മരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിനും വൈകല്യങ്ങള്‍ക്കും ഭാരക്കുറവിനും മാസം തികയാതെയുള്ള ജനനത്തിനും അനീമിയ കാരണമാകുന്നുണ്ട്. കുട്ടികളിലെ അനീമിയ പഠനത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഭാഷ ശേഷി, ഊര്‍ജസ്വലത, ഐക്യു എന്നിവയ്ക്കും വില്ലനാണ് അനീമിയ. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാല്‍ അണുബാധയ്ക്കും കാരണമാകുന്നുണ്ട്. ഇന്ത്യക്കാരില്‍ അനീമിയ വര്‍ധിക്കുന്നതില്‍ പ്രധാന കാരണം ദാരിദ്ര്യം, വൃത്തിയില്ലായ്മ എന്നിവയാണ്. കൂടാതെ മലേറിയ, വിരശല്യം എന്നിവ കാരണവും അനീമിയ ഉണ്ടാകുന്നു. സസ്യാഹാരം കഴിക്കുന്നവരില്‍ മററുള്ളവരെ അപേക്ഷിച്ച് അനീമിയ ഉണ്ടാകുന്നുണ്ട്. ഇവര്‍ ധാന്യങ്ങളും പയറു വര്‍ഗങ്ങളും ഇലക്കറികളും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം.
1970 മുതല്‍ നാഷണല്‍ ന്യൂട്രിഷണല്‍ അനീമിയ പ്രൊഫിലാക്സിസ് പ്രോഗ്രാം എന്ന പേരില്‍ അനീമിയക്കെതിരായ പോരാട്ടം ഇന്ത്യ നടത്തി വരുന്നുണ്ട്. മൂന്നു വര്‍ഷം മുമ്പ് കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അയണ്‍ ഗുളികകളും ഫോളിക് ആസിഡ് ഗുളികകളും വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. ഗര്‍ഭിണികള്‍ക്ക് അയണ്‍ ഗുളിക വിതരണം ചെയ്യുന്നത് പരിഹാരമാര്‍ഗമല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഗര്‍ഭിണികളില്‍ അയണ്‍ ഗുളികയുടെ ഉപയോഗം അതിസാരം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ പലരും ഗുളിക ഉപയോഗിക്കാറില്ലെന്നാണ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് അഡീഷണല്‍ പ്രൊഫസര്‍ ഡോ സുതപ ന്യോഗി പറയുന്നത്. അതിനാല്‍ ഗര്‍ഭിണിയാകുന്നതിന് മുമ്പ് തന്നെ സ്ത്രീകളില്‍ ഇരുമ്പിന്റെ കരുതല്‍ വേണം എന്നും അവര്‍ വ്യക്തമാക്കുന്നു.
ഇരുമ്പിന്റെ കുറവ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അതിജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 170ാം സ്ഥാനത്താണ് ഇന്ത്യ എന്നാണ് 2016ലെ ഗ്ലോബല്‍ ന്യൂട്രിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പോഷകാഹാര പദ്ധതികള്‍ക്കായി 36, 707 കോടി രൂപയാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ദേശീയ ആരോഗ്യ പദ്ധതി, സംയോജിത ശിശു വികസന പദ്ധതി എന്നിവ ഇതിനായി ആരംഭിച്ചിട്ടുമുണ്ട്. കൂടാതെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമ പ്രകാരം 2.07 ലക്ഷം കോടി രൂപ അധികമായി ചെലവാക്കുന്നുമുണ്ട്.
എന്നാല്‍ ഇതൊന്നും ആവശ്യക്കാരില്‍ എത്തുന്നില്ല എന്നത് വലിയ പ്രശ്നമാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഇന്ത്യ കുറവ് വരുമാനമുള്ള ബ്രസീല്‍, പെറു, വിയറ്റ്നാം, ഘാന എന്നീ രാജ്യങ്ങളെ മാതൃകയാക്കണമെന്നാണ് ഗ്ലോബല്‍ ന്യൂട്രിഷന്‍ റിപ്പോര്‍ട്ട് പറയുന്നത്. ബ്രസീല്‍ സ്വീകരിച്ചിരിക്കുന്ന സീറോ ഹങ്കര്‍ സ്ട്രാറ്റജി പോലുള്ള പദ്ധതികള്‍ ഇന്ത്യിലും നടപ്പാക്കിയാല്‍ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
വായിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക! മാരക രോഗമാകാം -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications