Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ'; നിർദ്ദേശവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

അമരാവതി: രണ്ടോ അതിലധികമോ കുട്ടികൾ ഉള്ളവർക്ക് മാത്രം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ‌ മത്സരിക്കാൻ അനുമതി നൽകുന്ന നിയമം കൊണ്ടുവരാൻ സർക്കാർ‌ ആലോചിക്കുന്നതായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ പ്രായമാകുന്നവരുടെ ജനസംഖ്യയെക്കുറിച്ചും രാജ്യത്തിന്റെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥയിൽ ഇത് ദീർഘകാലടിസ്ഥാനത്തിൽ ഉണ്ടാക്കാനുന്ന ആഘാതത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കൂടുതൽ കുട്ടികളുള്ള കുടുംബം പരി​ഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ച് തങ്ങൾ ആലോചിക്കുകയാണെന്നും രണ്ടിൽ കൂടുതൽ കുട്ടികളുള്ള വരെ തദ്ദേശ സ്വയംഭരണ തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്ന പഴയനിയമം തങ്ങൾ റദ്ദാക്കിയെന്നും രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് മാത്രമെ മത്സരിക്കാൻ യോ​ഗ്യതയുണ്ടാവൂ എന്ന നിയമം തങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

CHANDRA BABU

കൂടുതൽ കുട്ടികളുണ്ടാകാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വരുവർഷങ്ങളിൽ കൂടുതൽ ഊർജസ്വലരായ ജനസംഖ്യ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് ആന്ധ്രാപ്രദേശിൽ വാർദ്ധക്യ പ്രതിസന്ധിയുടെ വർദ്ധിച്ചുവരുന്ന സൂചനകളെക്കുറിച്ച് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. 20247 വരെ ഇന്ത്യ ജനസംഖ്യാപരമായ മുൻതൂക്കം നിലനിർത്തുമ്പോൾ രാജ്യത്തിന്റെ തെക്ക് ഭാ​ഗത്ത് ഇതികം തന്നെ പ്രായമാകുന്ന ജനസംഖ്യയുടെ ഫലങ്ങൾ കണ്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ആളുകൾ മികച്ച അവസരങ്ങൾ തേടി ന​ഗരങ്ങളിലേക്കോ വിദേശത്തേക്കോ മാറുന്നതായും നായിഡു പറഞ്ഞു. ​പല ​ഗ്രാമങ്ങളിലും പ്രായമായവർ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ശരാശരി ജനസംഖ്യ വളർച്ചാ 1950ൽ 6.2 ശതമാനമായിരുന്നിടത്ത് നിന്ന് 2021 ൽ 2.1 ശതമാനമായി ഇടിഞ്ഞുവെന്നും ആന്ധ്രയിൽ അത് 1.6 ആയി കുറഞ്ഞു. ഈ തകർച്ചയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു. ഈ പ്രവണത തുടർ‌ന്നാൽ 20247 ഓടെ ആന്ധ്രാപ്രദേശ് ​ഗുരുതരമായ വാർദ്ധക്യ പ്രശ്നം അഭിമുഖീകരിക്കുമെന്നും നായിഡു പറഞ്ഞു.

" ഇത് അഭിലഷണീയമായ ഭാവിയല്ല, നമ്മൾ ഇപ്പോൾ പ്രവർത്തിക്കണം " അദ്ദേഹം മുന്നറിയിപ്പ് നൽകി. രണ്ടിൽ കുറവ് കുട്ടികൾ മതിയെന്ന് ദമ്പകതികൾ തീരുമാനിക്കുന്നത് ഭാവിയിൽ ജനസംഖ്യ വലിയ തോതിൽ കുറയാൻ കാരണമാകുമെന്നും രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ ഈ പ്രതിസന്ധി കുറയ്ക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+