കര്‍ഷകര്‍ ദുരിതത്തില്‍... ആന്ധ്രയില്‍ വിളകാക്കാന്‍ ഒടുവില്‍ എത്തിയത് സണ്ണി ലിയോണ്‍

  • Written By: Desk
Subscribe to Oneindia Malayalam

വിള കാക്കാന്‍ പടിച്ച പണി പതിനെട്ടും നോക്കി. ഒടുവില്‍ നിരാശ തന്നെ ഫലം. അങ്ങനെയാണ് തന്‍റെ വിളകള്‍ സംരക്ഷിക്കാന്‍ ആന്ധ്രയില്‍ ഒരു കര്‍ഷകന്‍ ബോളിവുഡ് താരം സാക്ഷാന്‍ സണ്ണി ലിയോണിന്‍റെ തന്‍റെ സഹായം തേടിയത്. സണ്ണി ഒന്നു മനസു വെച്ചു... മനസറിഞ്ഞ് കനിഞ്ഞു. വിളകളൊക്കെ സുരക്ഷിതം.

ഇനി മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍.... അഭിനയ ജീവിതത്തിന് സലാം പറഞ്ഞ് ഉലകനായകന്‍

വിളകള്‍ നശിക്കുന്നത് കണ്ണുകൊള്ളുന്നത് കൊണ്ടാണെന്ന തോന്നലാണ് അവസാനം കര്‍ഷകനെ സണ്ണി ലിയോണിനടുത്ത് എത്തിച്ചത്. വിളകാക്കാന്‍ പല പണിയും നോക്കി പരാജയപ്പെട്ടതോടെ സണ്ണി ലിയോണിന്‍റെ പോസ്റ്റര്‍ പാടത്ത് വെച്ചാണ് ഈ "ദൃഷ്ടിദോഷം" ഇല്ലാതാക്കിയത്.

എന്നെ നോക്കി അസൂയപ്പെടരുത്

എന്നെ നോക്കി അസൂയപ്പെടരുത്

കര്‍ഷകനാണ് ഇത്തരമൊരു മാര്‍ഗം പരീക്ഷിച്ചത്. ചുവന്ന ബിക്കിനി അണിഞ്ഞ സണ്ണി ലിയോണയുടെ രണ്ട് പോസ്റ്ററുകള്‍ പാടത്തിനിരുവശത്തും ചെന്‍ചു സ്ഥാപിച്ചു. ഒപ്പം ഒരു കിടു അടിക്കുറിപ്പും. എന്നെ നോക്കി അസൂയപ്പെടരുതേയെന്ന്.

പണി പാടത്തും

പണി പാടത്തും

പത്തേക്കറില്‍ ഉളസ്ള ചെന്‍ചുവിന്‍റെ പാടത്ത് ഇത്തവണ നല്ല വിളവ് ലഭിച്ചിരുന്നു. എന്നാല്‍ വിളഞ്ഞ് നില്‍ക്കുന്ന പാടം നോക്കി നാട്ടുകാര്‍ കണ്ണ് വെക്കാന്‍ തുടങ്ങി. ഒടുവില്‍ പാടത്തേക്ക് നോക്കാതിരിക്കാന്‍ എന്ത് ചെയ്യും എന്ന് തലപുകഞ്ഞ് ആലോചിച്ചപ്പോഴാണ് സണ്ണിക്കുട്ടന്‍ മനസില്‍ പ്രത്യക്ഷപ്പെട്ടത്.

പിന്നീടെല്ലാം മാറി മറിഞ്ഞു

പിന്നീടെല്ലാം മാറി മറിഞ്ഞു

പോസ്റ്റര്‍ പതിപ്പിച്ചത് മുതല്‍ ചെന്‍ചുവിന്‍റെ ആദിക്ക് പരിഹാരമായി. പാടത്തേക്ക് ആരും നോക്കുന്നില്ലെന്ന് മാത്രമല്ല സണ്ണിയെ മാത്രം നോക്കി നടക്കലായി പലരുടേയും ഹോബി.

സണ്ണി സൂപ്പറാണ്

സണ്ണി സൂപ്പറാണ്

കൃഷിയില്‍ നിന്ന് നല്ല വിളകള്‍ കിട്ടി തുടങ്ങിയത്. എന്നാല്‍ ആളുകള്‍ കണ്ണ് വെച്ച് തന്‍റെ കാബേജും, കോളിഫ്ലവറും മുളകും ഉള്‍പ്പെടേയുള്ള വിളകള്‍ നശിക്കും എന്ന് തോന്നിയപ്പോഴാണ് ഈ അറ്റ കൈക്ക് മുതിര്‍ന്നതെന്ന് ചെന്‍ചു പറയുന്നു.

സണ്ണി ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് ഉറപ്പില്ല. എന്നാല്‍ ലിയോണ്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ട്വിറ്ററില്‍ ഈ വാര്‍ത്തക്കയ്ക്ക് താഴെ ഒരാള്‍ കമന്‍റിട്ടത്.

English summary
andhra farmer puts up Sunny leone poster to keep crop safe.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്